മക്കയിൽ അടിയന്തിര ഉച്ച കോടി ചേരാൻ സല്മാൻ രാജാവിൻ്റെ ആഹ്വാനം
ഗൾഫ് മേഖലയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഗൾഫ്, അറബ് നേതാക്കന്മാരുടെ അടിയന്തിര ഉച്ച കോടി ഈ മാസം 30 നു മക്കയിൽ ചേരാൻ സൗദി ഭരണാധികാരി സല്മാൻ രാജാവ് ആഹ്വാനം ചെയ്തു. രാജാവിൻ്റെ ആഹ്വാനത്തെ യു എ ഇ സ്വാഗതം ചെയ്തു.
യു എ ഇ എണ്ണക്കപ്പലുകൾക്ക് നേരെയും സൗദിയിലെ ഓയിൽ പംബിംഗ് സ്റ്റേഷനുകൾക്ക് നേരയുമുണ്ടായ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണു അടിയന്തിര ഉച്ച കോടി വിളിച്ചത് എന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എണ്ണക്കപ്പലുകൾക്ക് നേരയും പംബിംഗ് സ്റ്റേഷനുകൾക്ക് നേരെയുമുണ്ടായ തരത്തിലുള്ള അക്രമണങ്ങൾ അന്താരാഷ്ട്ര എണ്ണ വിപണിക്കും സമാധാനത്തിനും സാരമായ ഭീഷണിയാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
സംഘർഷാവസ്ഥ നില നിൽക്കുന്നതിനാൽ തങ്ങളുടെ പൗരന്മാർക്ക് ഇറാഖിലേക്കും ഇറാനിലേക്കും യാത്രാ വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ബഹ്രൈൻ പ്രസ്താവനയിറക്കിയിട്ടുണ്ട്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa