Monday, September 23, 2024
OmanTop Stories

ഒമാനിൽ കനത്ത മഴയിൽ നാല് മരണം, ഒരു കുടുംബത്തിലെ ആറ് പേരെ കാണാതായി

മസ്കത്ത്: ഒമാന്റെ വിവിധ ഭാഗങ്ങളിൽ രണ്ട് ദിവസമായി തുടരുന്ന മഴയിൽ മൂന്ന് മരണം. ശനിയാഴ്ച്ച അറേബ്യൻ ഉപദ്വീപിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തമായതോടെ ഇന്നും നാളെയും കൂടി ശക്തമായി മഴ പെയ്യുമെന്നാണ് റിപ്പോർട്ട്. മഴയെ തുടർന്ന് നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപെട്ടതിനാൽ ജാഗ്രത പാലിക്കാൻ അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

മഴക്കെടുതിയിൽ ഇതുവരെയായി നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്യ്യപ്പെട്ടു. ജലാന്‍ ബാനി ബു അലിയില്‍ 13 ഉം 15 ഉം വയസ്സ് പ്രായമായ രണ്ട് കുട്ടികൾ, മഴയെത്തുടർന്നുണ്ടായ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു. സിവിൽ ഡിഫൻസിന്റെ മുങ്ങൽ വിദഗ്ദ്ധർ സ്ഥലത്തെത്തി ഇവരെ പുറത്തെടുത്തപ്പോഴേക്കും സ്വദേശികളായ രണ്ട് കുട്ടികളും മരിച്ചിരുന്നു. മറ്റൊരു സംഭവത്തിൽ വാദി ബനി ഖാലിദിൽ വെള്ളെപ്പൊക്കത്തിൽ അകപ്പെട്ട ഒമാനി പൗരനെ പോലീസ് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അൽ ശർഖിയ ഇബ്ര ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്ന നാല് പേരിൽ ഒരാൾ മരണപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. മൂന്ന് പേരെ പരിക്കുകളോടെയാണ് ആശുപത്രിയിൽ എത്തിച്ചത് നാലാമത്തെ ആൾ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചിരുന്നു.

വാദി ബനീ ഖാലിദിൽ ഒരു കുടുംബത്തിലെ 6 പേരെ കാണാതായി. ഏഷ്യൻ വംശജരാണെന്ന് ഇവരെന്ന് അധികൃതർ അറിയിച്ചു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്.

ഇന്നും നാളെയും (മെയ് 19, 20) മഴയുടെ ശക്തി വർധിക്കുമെന്നും മെയ് 22 വരെ സമാന നില തുടരുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. വാദികളിലൂടെയും വെള്ളം നിറഞ്ഞ മറ്റു താഴ്ന്ന പ്രദേശങ്ങളിലൂടെയും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അതെ സമയം വാഹനവുമായി വാദികൾ മുറിച്ച് കടക്കുന്നവർക്ക് മൂന്ന് മാസം തടവും, 500 റിയാൽ പിഴയും ചുമത്തുമെന്ന് അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q