സൗദിയിൽ നിന്നും പ്രിൻ്റ് ചെയ്യുന്ന വിശുദ്ധ ഖുർആനിലെ ആയത്തുകൾ കൈയെഴുത്താണെന്നറിയാമോ ? എഴുതിയ ആളെ പരിചയപ്പെടാം
മദിനയിലെ കിംഗ് ഫഹദ് ഖുർആൻ പ്രിൻ്റിംഗ് പ്രസ്സിൽ നിന്നും പുറത്തിറങ്ങുന്ന ലക്ഷക്കണക്കിനു മുസ്ഹഫ് കോപ്പികളിലെ ആയത്തുകളെല്ലാം ഒരു വ്യക്തി കൈ കൊണ്ട് എഴുതിയതാണെന്ന യാഥാർത്ഥ്യം പലർക്കുമറിയില്ല.
പ്രഥമ ദൃഷ്ടിയിൽ ഇലക്ട്രോണിക് അക്ഷരങ്ങളുടെ വ്യക്തത തോന്നുമെങ്കിലും ഒരു വ്യക്തിയുടെ കൈയെഴുത്താണു ആ വരികൾ എന്നതാണു യാഥാർത്ഥ്യം. എഴുതിയ ആളുടെ പേരു വിവരം മുസ്ഹഫിൻ്റെ അവസാനം പ്രിൻ്റ് ചെയ്തതായി കാണാൻ സാധിക്കുകയും ചെയ്യും.
സിറിയൻ കാലിഗ്രാഫറായ ഉസ്മാൻ ത്വാഹയാണു സൗദിയിൽ നിന്നും പ്രിൻ്റ് ചെയ്യുന്ന മുസ്ഹഫിലെ എല്ലാ ആയത്തുകളും കൈ കൊണ്ടെഴുതിയ ആ മഹത് വ്യക്തി.
1988 ൽ സിറിയയിൽ നിന്ന് സൗദിയിലെത്തിയ ഉസ്മാൻ ത്വാഹ കിംഗ് ഫഹദ് ഖുർആൻ പ്രിൻ്റിംഗ് പ്രസ്സിൽ ഖുർആൻ ആയത്തുകൾ എഴുതുന്ന ജോലിക്ക് നിയമിതനാകുകയായിരുന്നു.
85 വയസ്സ് കഴിഞ്ഞ ഉസ്മാൻ ത്വാഹ 1970ൽ സിറിയൻ ഔഖാഫിനു വേണ്ടിയായിരുന്നു ആദ്യമായി ഖുർആൻ പൂർണ്ണമായും എഴുതിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa