അക്രമിച്ചാൽ പിന്നെ ഇറാൻ്റെ അന്ത്യം: ട്രംപ്
അമേരിക്കൻ താത്പര്യങ്ങൾക്കെതിരെ നീങ്ങിയാൽ അത് ഇറാൻ്റെ ഔദ്യോഗിക അന്ത്യമായിരിക്കും എന്ന് യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് ഇറാനു മുന്നറിയിപ്പ് നൽകി.
തങ്ങൾക്കെതിരെ പോരാടാനാണു ഇറാൻ ഉദ്ദേശിക്കുന്നതെങ്കിൽ പിന്നീട് അമേരിക്കയെ ഇറാൻ ഭീഷണിപ്പെടുത്തില്ലെന്നും ട്രംപ് പറഞ്ഞു.
അതേ സമയം ഇറാൻ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നാണു ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് ശരീഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
മേഖലയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് ഇറാഖിൽ നിന്നും അത്യാവശ്യമില്ലാത്ത ഡിപ്ളോമാറ്റുകളെ യു എസ് പിൻവലിച്ചിരുന്നു.
ഇറാഖ് ഇറാൻ എന്നിവിടങ്ങളിലേക്ക് തങ്ങളുടെ പൗരന്മാർ യാത്ര ചെയ്യുന്നത് ബഹ്രൈൻ വിലക്കുകയും സൗദി ഭരണാധികാരി സല്മാൻ രാജാവ് മക്കയിൽ ഈ മാസാവസാനം അടിയന്തിര ഉച്ചകോടി വിളിക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa