തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ജിദ്ദയിൽ മകളെ കുത്തിക്കൊലപ്പെടുത്തി ആശുപത്രിയിലെത്തിച്ച പിതാവ് പിടിയിൽ

മകളെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച പിതാവിനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

15 കാരിയായ മകളുടെ ശരീരത്തിൽ നാലു തവണ പിതാവ് കത്തി ഉപയോഗിച്ച് കുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റലിൽ പിതാവ് തന്നെ മകളെ പിന്നീട് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇയാൾ തൻ്റെ മകളെ കുത്തിയതായി സുരക്ഷാ വിഭാഗത്തിനു ഫോൺ സന്ദേശം ലഭിക്കുകയും പോലീസ് പെട്ടെന്ന് തന്നെ പ്രശനത്തിൽ ഇടപെടുകയും ചെയ്തു.

ആശുപത്രിയിൽ വെച്ച് പോലീസിനെ കണ്ട കൊലയാളി രക്ഷപ്പെടാനൊരുങ്ങിയെങ്കിലും ഇയാളെ പിടി കൂടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്