തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

മഴവെള്ളപ്പാച്ചിലിൽ കാണാതായ ഇന്ത്യൻ കുടുംബത്തെ ഇനിയും കണ്ടെത്തിയില്ല

ഒമാനിലെ വാദി ബനീ ഖാലിദിൽ മഴ വെള്ളപ്പാച്ചിലിൽ ഒലിച്ച് പോയി കാണാതായ ഇന്ത്യൻ കുടുംബത്തെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

എല്ലാ സംവിധാനങ്ങളുമായി റേസ്ക്യു ടീം തിരച്ചിൽ തുടരുകയാണെന്നാണു റിപ്പോർട്ട്.

കാറ്റും താഴ്വരയിൽ അപ്രതീക്ഷിത സാഹചര്യങ്ങളുമെല്ലാം തിരച്ചിലിനു പ്രയാസം സൃഷ്ടിക്കുന്നുണ്ടെങ്കിലും 6 അംഗ കുടുംബാംഗങ്ങളെ കണ്ടെത്താനായുള്ള തിരച്ചിൽ നിർത്താൻ ഉദ്ദേശമില്ലെന്നാണു വളണ്ടിയർമാർ പറയുന്നത്.

കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ വാദി ബനീ ഖാലിദിലെ 60 കിലോമീറ്ററോളം ഏരിയകൾ പരിശോധിച്ച് കഴിഞ്ഞതായി വളണ്ടിയർമാർ അറിയിച്ചു.

പിഞ്ചു കുഞ്ഞടക്കമുള്ള ആറംഗ ഇന്ത്യൻ കുടുംബം ശനിയാഴ്ച ശക്തമായ മഴവെള്ളപ്പാച്ചിലിൽ പെട്ട് ഒഴുകിപ്പോകുകയായിരുന്നു. കുടുംബ നാഥൻ മാത്രമാണു രക്ഷപ്പെട്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്