Sunday, September 22, 2024
OmanTop Stories

ഒമാനിലെ മഴവെള്ളപ്പാച്ചിലിൽ കാണാതായ ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ശനിയാഴ്ച ഒമാനിലെ വാദി ബനീ ഖാലിദിലുണ്ടായ ശക്തമായ മഴവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ ആറംഗ ഇന്ത്യൻ കുടുംബത്തിലെ ഒരാളെ കണ്ടെത്തി.

ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സർദാർ ഫസൽ അഹമദിൻ്റെ മാതാവ് ശബാാ ബീഗത്തിൻ്റെ മൃതദേഹമാണു കണ്ടെത്തിയത്.

സർദാർ ഫസലിൻ്റെ പിതാവ് ഖാൻ, ഭാര്യ അർഷി, 4 വയസ്സുകാരി മകൾ സിദ്ര, 2 വയസ്സുകാരൻ മകൻ സെയ്ദ്, 28 ദിവസം മാത്രം പ്രായമുള്ള മകൻ നൂഹ് എന്നിവരുടെ മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

സർദാർ ഫസൽ അഹമ്മദ് മാതാവിന്റെ മൃതദേഹം കണ്ട് തിരിച്ചറിഞ്ഞു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

രക്ഷാ പ്രവർത്തകരും വളണ്ടിയർമാരുമെല്ലാം അപകടത്തിൽ കാണാതായ മറ്റുള്ളവരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്