Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലെ എയർപോർട്ടിനു നേരെ ഹൂത്തികളുടെ ബോംബാക്രമണ ശ്രമം

സൗദിയിലെ നജ്രാനിലെ റീജണൽ എയർപോർട്ടിനു നേരെ ബോംബ് വഹിച്ച ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ശ്രമം സൗദി പ്രതിരോധ സേന തകർത്തു.

സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിനാളുകൾ ദിനം പ്രതി ഉപയോഗിക്കുന്ന വിമാനത്താവളത്തിനു നേരെയാണു ആക്രമണശ്രമമുണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച ഉച്ചക്ക് 1;45 നായിരുന്നു ഡ്രോൺ ആക്രമണമുണ്ടായതെന്ന് അറബ് സഖ്യ സേന വാക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.

ഹൂത്തികൾ തുടർച്ചയായി ജന വാസ കേന്ദ്രങ്ങളെയും സാധാരണക്കാരെയും ലക്ഷ്യം വെച്ച് അക്രമണം നടത്തുന്നതായി കേണൽ മാലികി ആരോപിച്ചു. ഇറാൻ പിന്തുണയോടെയുള്ള ഹൂത്തികളുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് ശക്തമായ രീതിയിൽ തന്നെ പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗൾഫ് മേഖലയിൽ സംഘർഷ സാധ്യതകൾ ഉടലെടുത്ത ശേഷം കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ ഹൂത്തികൾ സൗദിയിലെ വിവിധ ഭാഗങ്ങൾ ലക്ഷ്യമാക്കി അക്രമണ ശ്രമങ്ങൾ നടത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്