Sunday, April 20, 2025
Jeddah

ജിദ്ദ പട്ടിക്കാട് വെൽഫയർ ഗ്രൂപ്പിന് പുതിയ ഭാരവാഹികൾ നിലവിൽ വന്നു.

ജിദ്ദ: ജിദ്ദ പട്ടിക്കാട് വെൽഫയർ ഗ്രൂപ്പിന് പുതിയ ഭാരവാഹികൾ നിലവിൽ വന്നു. ജിദ്ദ കെ എം സി സി സെൻട്രൽ കമ്മറ്റി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഇഫ്താർ സംഘമത്തോടുകൂടി പുതിയ കമ്മറ്റിക്ക് രൂപം നൽകി.

ഭാരവാഹികളായി കെ.ടി.മാനു പ്രസിഡന്റ്, A. K അബ്ദുൽ നാസർ, റഷീദ് പൂക്കൂത്ത്, ഷബീർ ഷാനി, A T അഷ്റഫ് -വൈസ് പ്രസിഡൻറുമാർ, മജീദ് പുളിയക്കുത്ത് ജനറർ സെക്രട്ടറി, ഖലീൽ കെ.ടി, ഫൈസൽപേരയിൽ, മൻസൂർ, നൗഷാദ് – സെക്രട്ടറിമാർ
കെ.ടി. കാസിം ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

ഫൈസൽ പേരയിൽ റിപ്പോർട്ട് അവതരിപ്പിച്ചു. യൂനുസ് പേരയിലിന്റെ കിറാഅത്തോടു കൂടി തുടങ്ങിയ ചടങ്ങിൽ ഉമർ പാഷ അദ്യക്ഷത വഹിച്ചു. കെ.ടി.ഖലീൽ സ്വാഗതവും മജീദ് നന്ദിയും പറഞ്ഞു.

മുഹമ്മദലി പുളിയക്കുത്ത്, അബ്ദുൽ കാദർ പുളിയക്കുത്ത്, ബാബു കെ.ടി.
നൗഷാദ്, സക്കീർ തുടങ്ങിയവർ സംബന്ധിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa