മദീനയിലെ പള്ളിയിലെ ചുമരിലും ഖുബ്ബയിലുമെല്ലാം കാണുന്ന മനോഹരമായ അറബി കാലിഗ്രാഫികൾ ഒരു വിദേശിയുടെ കരവിരുതാണ്
മദീനയിലെ മസ്ജിദുന്നബവിയിൽ പോയവരെല്ലാവരും പള്ളിയുടെ ചുമരുകളിലെയും ഖുബ്ബയിലെയും മറ്റും അറബ് കാലിഗ്രാഫികൾ കാണാത്തവരായി ആരുമുണ്ടാകില്ല.

നിരവധി കാലിഗ്രാഫികൾ അതി പുരാതന കാലം മുതലുള്ളതാണെങ്കിലും കഴിഞ്ഞ ഏതാനും ദശകങ്ങൾക്കുള്ളിൽ ഇടം പിടിച്ച കാലിഗ്രാഫികൾ നിരവധിയാണ്.

മനോഹരമായ ഈ പുതിയ കാലിഗ്രാഫികൾ ഒരു പാകിസ്ഥാനിയുടെ കരവിരുതാണെന്നത് ആരിലും അത്ഭുതം തോന്നിക്കുന്ന കാര്യമാണ്. ഒരു അറബിയല്ലാത്ത വ്യക്തി ഇത്രയും മനോഹരമായി അറബിയിൽ എഴുതുന്നത് പലരും അത്ഭുതത്തോടെയാണ് വീക്ഷിച്ചിട്ടുള്ളത്.

40 വര്ഷം മുമ്പ് റിയാദിൽ എത്തിയ ഷഫീഖുസ്സമാൻ എന്ന പാകിസ്ഥാനി പൗരൻ 30 വർഷം മുമ്പായിരുന്നു മദിനയിലെത്തിയത്. മസ്ജിദുന്നബവിയിൽ കാലിഗ്രാഫി എഴുതുന്നതിനുള്ള യോഗ്യതാ മത്സരത്തിൽ പങ്കെടുത്ത ഷഫീഖ് അതിൽ വിജയിക്കുകയായിരുന്നു. ഷഫീഖ് അറബിയല്ലെന്ന് അറിഞ്ഞ ജൂറി അന്ന് അത്ഭുതം കൂറിയതായി അദ്ദേഹം ഓർത്തെടുക്കുന്നു.

രണ്ട് മാസമെടുത്താണു മദീനയിലെ ഒരു ഖുബ്ബയിലെ കാലിഗ്രാഫി പൂർത്തിയാക്കാൻ സാധിച്ചത്. റൗളയിലുള്ള 3 വലിയ കാലിഗ്രാഫികൾ 24 കാരറ്റ് സ്വർണ്ണം കൊണ്ടാണു എഴുതിയത്. ഒരു കാലിഗ്രാഫി ഫലകത്തിനു 6 മാസം വീതമെടുത്ത് ഒന്നര വർഷം കൊണ്ടാണു 3 കാലിഗ്രാഫി ഫലകങ്ങൾ പൂർത്തിയാക്കാൻ സാധിച്ചതെന്നും ഷഫീഖ് ഓർമ്മിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa