കുവൈത്തിൽ വിസ തട്ടിപ്പിനു ഇരയായവർക്ക് സഹായ വാഗ്ദാനവുമായി ഇന്ത്യൻ വ്യാപാരി
കുവൈത്തിൽ വിസ തട്ടിപ്പിന്നിരയായ കർണ്ണാടക സ്വദേശികൾക്ക് സഹായ വാഗ്ദാനവുമായി എൻ ആർ ഐ ബിസിനസുകാരനായ ഡൽഹി സ്വദേശി ആകാശ് എസ് പൻവാൻ രംഗത്ത്.

തൊഴിലാളികളെ തൻ്റെ അധീനതയിലുള്ള താമസ സ്ഥലത്തേക്ക് മാറ്റുമെന്നും ഭക്ഷണം നൽകുമെന്നും അറിയിച്ച ആകാശ് സ്പോൺസറുമായി ഈ വിഷയത്തിൽ ബന്ധപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.
വിസ തട്ടിപ്പിന്നിരയായി 34 ഇന്ത്യക്കാർ കുവൈത്തിൽ പ്രയാസത്തിലായതായി നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പ്രസാദ് ഷെട്ടി എന്നയാളായിരുന്നു വിസ തട്ടിപ്പ് നടത്തിയത്.
ഭക്ഷണമോ വെള്ളമോ ഇല്ലാതെ ആരോഗ്യ പ്രശ്നങ്ങളുമായി കഴിയുന്ന ഇവരോട് നിലവിൽ താമസിക്കുന്ന സ്ഥലം ഒഴിഞ്ഞ് കൊടുക്കാൻ ഉടമ ആവശ്യപ്പെട്ടിരുന്നു. ആകാശ് എസ് പൻവാൻ സഹായ ഹസ്തവുമായി എത്തിയത് ഇതിനൊരു പരിഹാരമായിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa