മക്കയിലെ അടിയന്തിര ഗൾഫ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീറിന് സല്മാൻ രാജാവിൻ്റെ ക്ഷണം
മെയ് 30 നു മക്കയിൽ വെച്ച് നടക്കുന്ന ജി സി സി രാജ്യങ്ങളുടെ അടിയന്തിര ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിക്ക് സൗദി ഭരണാധികാരി സല്മാൻ രാജാവിൻ്റെ ക്ഷണം ലഭിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഗൾഫ് മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് അറബ് നേതാക്കാന്മാരുടെയും ജി സി സി രാജ്യങ്ങളുടെയും രണ്ട് ഉച്ചകോടി നടത്താൻ സല്മാൻ രാജാവ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു.
2017 ജൂണിൽ ഖത്തറിനെതിരെ സൗദിയും, യു എ ഇയും, ബഹ്രൈനും, ഈജിപ്തും ഏർപ്പെടുത്തിയ ഉപരോധം നില നിൽക്കുന്നതിനാൽ ഖത്തർ അമീറിനുള്ള സല്മാൻ രാജാവിൻ്റെ ക്ഷണം അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa