പുരുഷന്മാരുടെ ഇഹ്‌റാം വേഷത്തിൽ സ്ത്രീ ത്വവാഫ് ചെയ്‌തെന്ന വാർത്തയുടെ നിജസ്ഥിതി അറിയാം
മക്ക: ഹറമിൽ പുരുഷന്മാരുടെ ഇഹ്രാം വേഷത്തിൽ, വെള്ളത്തുണിയും മേൽമുണ്ടും മാത്രമുടുത്ത് ഒരു സ്ത്രീ ത്വവാഫ് ചെയ്തതായി പ്രചരിക്കുന്ന വാർത്തയെ സംബന്ധിച്ച് ബന്ധപ്പെട്ടവർ വിശദീകരണം നൽകി.

വീഡിയോയിൽ പ്രചരിച്ച വ്യക്തി സ്ത്രീ അല്ലെന്നും 50 വയസ്സിനു മുകളിൽ പ്രായമുള്ള ഒരു ഏഷ്യൻ വംശജനായ പുരുഷനാണെന്നുമാണു വിശദീകരണം ലഭിച്ചത്.
രൂപവും നീണ്ട മുടിയും കണ്ടപ്പോൾ ആ വ്യക്തിയെ സ്വാഭാവികമായി സംശയിച്ചതാണെന്നും തിരിച്ചറിയൽ രേഖകൾ പരിശോധിച്ചപ്പോൾ ഏഷ്യക്കാരനായ പുരുഷനാണെന്ന് വ്യക്തമായതായും വിശദീകരണത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa