Tuesday, September 24, 2024
Saudi ArabiaTop Stories

നിങ്ങളുടെ ഇഖാമ ഈ 56 പ്രഫഷനുകളിൽ ഏതെങ്കിലുമാണെങ്കിൽ പുതുക്കാൻ രെജിസ്റ്റ്രേഷൻ നിർബന്ധമാണ്

പുതുതായി 30 ടെക്നീഷ്യൻ ഇഖാമ പ്രഫഷനുകൾക്ക് കൂടി സൗദി എഞ്ചിനീയറിംഗ് കൗൺസിലിൻ്റെ അംഗീകാരം ആവശ്യമായി വന്നതോടെ പ്രവാസികളിൽ പലരും പ്രഫഷനുകളുമായി ബന്ധപ്പെട്ട് മെസ്സേജുകളിലൂടെയും മറ്റും വിവിധ സംശയങ്ങളാണു ചോദിച്ച് കൊണ്ടിരിക്കുന്നത്.

south west of Tabuk, KSA

നേരത്തെ രെജിസ്റ്റ്രേഷൻ നിർബന്ധമാക്കിയ 26 പ്രഫഷനുകൾക്ക് പുറമെയാണു പുതിയതായി 30 പ്രഫഷനുകൾക്ക് കൂടി രെജിസ്റ്റ്രേഷൻ നിർബന്ധമാക്കിയത്. അതായത് ആകെ 56 പ്രഫഷനുകൾക്കാണു നിലവിൽ രെജിസ്റ്റ്രേഷൻ നിർബന്ധമായതെന്ന് സാരം. ഈ 56 പ്രഫഷനുകളിൽ പെട്ട ഇഖാമയാണെങ്കിൽ സർട്ടിഫിക്കറ്റ് സഹിതമോ അല്ലെങ്കിൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്/കംബനി ലെറ്റർ സഹിതമോ രെജിസ്റ്റ്രേഷൻ പൂർത്തിയാക്കിയാലേ ഇഖാമകൾ പുതുക്കാൻ സാധിക്കൂ

wadi Tawaran, Hail, KSA

നേരത്തെയുള്ള 26 പ്രഫഷനുകൾ: ബിൽഡിംഗ് സർവേയർ, റോഡ് സർവേയർ, ലാന്റ് സർവേയർ, ജനറൽ സർവേയർ, ഖനി സർവേയർ, ഫോട്ടോഗ്രാഫിക് സർവേയർ, ഫീൽഡ് സർവേയർ, ക്വാണ്ടിറ്റി സർവേയർ, ആർക്കിടെക്ചറൽ മോഡൽ മേക്കർ, കൺസ്ട്രക്ഷൻ ഡ്രാഫ്റ്റ്‌സ്മാൻ, റോഡ്‌സ് ഡ്രാഫ്റ്റ്‌സ്മാൻ, ജനറൽ ഡ്രാഫ്റ്റ്‌സ്മാൻ, സിവിൽ എൻജിനീയറിംഗ് ഡ്രാഫ്റ്റ്‌സ്മാൻ, കാർട്ടോഗ്രാഫർ, ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്‌സ്മാൻ, ബിൽഡിംഗ് ടെക്‌നീഷ്യൻ-സൂപ്പർവൈസർ, റോഡ് ടെക്‌നീഷ്യൻ- സൂപ്പർവൈസർ, സോയിൽ ലാബ് ടെക്‌നീഷ്യൻ, കൺസ്ട്രക്ഷൻ മെറ്റീരിയൽസ് ലാബ് ടെക്‌നീഷ്യൻ, ഡിജിറ്റൽ മാപ്പിംഗ് ടെക്‌നീഷ്യൻ, മറൈൻ മാപ്പിംഗ് ടെക്‌നീഷ്യൻ, ഡിജിറ്റൽ ഏരിയൽ സർവേ ടെക്‌നീഷ്യൻ, ഡിജിറ്റൽ ഏരിയൽ സർവേ എക്വിപ്‌മെന്റ് ഓപ്പറേറ്റർ, മാപ്പ് പ്രിന്റിംഗ് സൂപ്പർവൈസർ, അസിസ്റ്റന്റ് സർവേയർ, ക്വാണ്ടിറ്റി കൗണ്ടർ എന്നിവയായിരുന്നു. ഈ പ്രഫഷനുകളിലുള്ള ഇഖാമകൾ പുതുക്കാൻ എഞ്ചിനീയറിംഗ് കൗൺസിലിൽ രെജിസ്റ്റ്രേഷൻ നേരത്തെ തന്നെ നിർബന്ധമാക്കിയിട്ടുണ്ട്.

Dumathul Jandal, Al JOuf, KSA

പുതുതായി ചേർത്ത 30 ടെക്നീഷ്യൻ പ്രഫഷനുകൾ: ഇലക്ട്രിക്കൽ ഡ്രാഫ്റ്റ്‌സ്മാൻ, മെക്കാനിക്കൽ ഡ്രാഫ്റ്റ്‌സ്മാൻ, ഇലക്ട്രിക്കൽ ഡിസൈൻ ഡ്രാഫ്റ്റ്‌സ്മാൻ, പവർപ്ലാന്റ്-ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ, പവര്‍‌സ്റ്റേഷൻ ഓപ്പറേഷൻസ്-മെയിന്റനൻസ് ടെക്‌നീഷ്യൻ, സബ്‌സ്റ്റേഷൻ (ട്രാൻസ്‌ഫോർമർ സ്റ്റേഷൻ) ഇൻസ്റ്റലേഷൻ ടെക്‌നീഷ്യൻ, സബ്‌സ്റ്റേഷൻ ഓപ്പറേഷൻസ്-മെയിന്റനൻസ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ലൈൻ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ഗ്രൗണ്ട് കേബിൾ ടെക്‌നീഷ്യൻ, കസ്റ്റമർ സർവീസ് ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ എക്സ്റ്റൻഷൻ ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ മെഷീൻ മെയിന്റനൻസ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ പ്രിസിഷ്യൻ എക്വിപ്‌മെന്റ് ടെക്‌നീഷ്യൻ, ജനറൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് ടെക്‌നീഷ്യൻ, ജനറൽ ടെലികോം ടെക്‌നീഷ്യൻ, സമുദ്രജല ശുദ്ധീകരണ ശാലകളിലെ ഫയർ അലാറം ടെക്‌നീഷ്യൻ, എയർ പ്ലെയിൻ ഇലക്ട്രിക്കൽ മോട്ടോർ-ജനറേറ്റർ ടെക്‌നീഷ്യൻ, കമ്യൂണിക്കേഷൻ ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ, മെഡിക്കൽ എക്വിപ്‌മെന്റ് ടെക്‌നീഷ്യൻ, ടി.വി ഇലക്‌ട്രോണിക്‌സ് മെയിന്റനൻസ് ടെക്‌നീഷ്യൻ, കൺട്രോൾ എക്വിപ്‌മെന്റ് ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ, ഇലക്ട്രിക്കൽ ടെക്‌നീഷ്യൻ, റേഡിയോ ബ്രോഡ്കാസ്റ്റിംഗ് ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ, ടി.വി ബ്രോഡ്കാസ്റ്റിംഗ് ഇലക്‌ട്രോണിക് ടെക്‌നീഷ്യൻ, കംപ്യൂട്ടർ ടെക്‌നീഷ്യൻ, ടെലികോം എൻജിനീയറിംഗ് ടെക്‌നീഷ്യൻ, ഇലക്‌ട്രോണിക്‌സ് ടെക്‌നീഷ്യൻ, ടെലിഫോൺ ടെക്‌നീഷ്യൻ, കാർ ഫോൺ ടെക്‌നീഷ്യൻ എന്നിവയാണ്.

Holy Ka’aba on Rain time

പ്രഫഷനനുസരിച്ചുള്ള സർട്ടിഫിക്കറ്റുകൾ ഇല്ലെങ്കിലും സൗദി എഞ്ചിനീയറിംഗ് കൗൺസിലിൻ്റെ വെബ്സൈറ്റിൽ പോയി രെജിറ്റ്രേഷൻ നടത്തി ഇഖാമകൾ പുതുക്കാം. അതിനു നാം ജോലി ചെയ്യുന്ന സ്ഥാപനം സഹകരിക്കണമെന്ന് മാത്രം.

sky view, HaRam,Makkah

ഇതിനായി https://www.saudieng.sa/English/Eservices/Accreditation/Pages/Guidelines-for-Registration-of-Technicians.aspx എന്ന ലിങ്കിൽ പോകുകയാണു ആദ്യം ചെയ്യേണ്ടത്. ഇതിൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കുള്ള രെജിസ്റ്റ്രേഷൻ നടപടികൾ വിശദീകരിച്ചതായി കാണാം. പേജിൻ്റെ അവസാന ഭാഗത്ത് How to register as Technician (with no diploma or certificate) എന്ന ടൈറ്റിൽ കാണാം. ഇതിലാണു സർട്ടിഫിക്കറ്റ് ഇല്ലാത്ത ടെക്നീഷ്യന്മാർക്ക് രെജിസ്റ്റർ ചെയ്യേണ്ട മാർഗ നിർദ്ദേശം ലഭ്യമാക്കിയിട്ടുള്ളത്.

Abha, KSA

ഒന്നാമതായി അതിൽ ആവശ്യപ്പെടുന്നത് ജോലി ചെയ്യുന്ന മേഖലയിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആണു. ഇത് സ്പോൺസർ ആണു നൽകേണ്ടത്. ശേഷം http:// https://www.saudieng.sa/Admin/Online%20Forms/authrization%20letter%20-%20approved.pdf എന്ന ലിങ്കിൽ പോയി അവിടെയുള്ള ഫോം പ്രിൻ്റ് ചെയ്ത് പൂരിപ്പിക്കണം. ഇത് പിന്നീട് വെബ്സൈറ്റിൽ സ്കാൻ ചെയ്ത് അപ് ലോഡ് ചെയ്യുകയാണു ചെയ്യേണ്ടത്. മൂന്നാമതായി ആവശ്യമുള്ളത് സ്പോൺസറുടെ പരിചയപ്പെടുത്തൽ ലെറ്റർ ആണു. അത് ചേംബർ ഓഫ് കൊമേഴ്സ് അറ്റസ്റ്റേഷൻ നടത്തണം.

ഇഖാമ കോപ്പിയും പാസ്പോർട്ടിലെ വിസ പേജും പാസ്പോർട്ട് കോപ്പിയും സ്വന്തം ഫോട്ടോയുമാണു പിന്നീട് ആവശ്യമുള്ള സംഗതികൾ.

South west of Tabuk, ksa

ഇത്രയും കാര്യങ്ങൾ ഒരുക്കിയ ശേഷം https://eservices.saudieng.sa/en/accreditation/Pages/registration.aspx എന്ന ലിങ്കിൽ പോയി പുതിയ യൂസർ നെയിം ഉണ്ടാക്കുകയും നേരത്തെ തയ്യാറാക്കിയ സംഗതികൾ ആവശ്യപ്പെടുന്നിടത്ത് സ്കാൻ അപ് ലോഡ് ചെയ്യുകയും വേണം.

Abha, KSA

ആദ്യ തവണ രെജിസ്റ്റ്രേഷനു 500 റിയാലാണു ഫീസ്. പിന്നീട് മെംബർഷിപ്പ് പുതുക്കാൻ 200 റിയാൽ അടക്കുകയാണു ചെയ്യേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്