മക്ക ഉച്ചകോടിയിൽ ഖത്തർ പ്രധാന മന്ത്രി പങ്കെടുക്കും
മെയ് 30 നു മക്കയിൽ വെച്ച് നടക്കുന്ന ജി സി സി രാജ്യങ്ങളുടെ ഉച്ച കോടിയിൽ ഖത്തർ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ അൽ ഖലീഫ അൽ താനി പങ്കെടുക്കുമെന്ന് ഖത്തരി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച മക്കയിൽ ആരംഭിക്കുന്ന ഉച്ചകോടിയിൽ ഖത്തർ പ്രതിനിധി പങ്കെടുക്കുന്നത് ഗൾഫ് രാജ്യങ്ങൾക്കിടയിൽ നിലവിലുള്ള പ്രശനങ്ങൾക്കിടയിൽ വലിയ പ്രാധാന്യം അർഹിക്കുന്നതാണ്.
നേരത്തെ സൗദി ഭരണാധികാരി സല്മാൻ രാജാവ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയെ മക്ക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനു ഔദ്യോഗികമായി ക്ഷണിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa