എരഞ്ഞോളി മൂസ അനുസ്മരണവും ഇശൽ വിരുന്നും സംഘടിപ്പിച്ചു.
റിയാദ്: മാപ്പിള കലാ – അക്കാദമി റിയാദ് ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ മർഹും മൂസ എരഞ്ഞോളിയുടെ ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ലൈവ് ഓർക്കസ്ട്രയിൽ “മിഹ്റാജ് രാവ് ” എന്ന ബാനറിൽ ബത്ഹ ഷിഫ അൽ ജസീറ ഓഡിറ്റോറിയത്തിൽ വെച്ച് ലൈവ് ഓർക്കസ്ട്ര ഗാനമേള സംഘടിപ്പിച്ചു.
റിയാദിലെ പ്രമുഖ ഗായകരായ സൈനുദ്ദീൻ പാച്ചാക്കര, ഹനീഫ കൊയിലാണ്ടി, സത്താർ മാവൂർ , കബീർ എടപ്പാൾ, ശാഹിദ് കൊച്ചി, ഗിരീഷ് കുമാർ മുക്കം, ശുക്കൂർ, നൈലാ ജാനിസ്, ഗാഥാ ഗോപകുമാർ, റിൻഷ സെഫീർ, നൈസിയ നാസർ, എന്നിവർ ഗാനമാലപിച്ചു.
നിസാർ അവതാരകനായിരുന്നു. പ്രസിഡണ്ട് ജലീൽ തിരൂർ അദ്ധ്യക്ഷത വഹിച്ച അനുശോചന സമ്മേളനം അക്കാഡമി രക്ഷാധികാരി ഇല്യാസ് മണ്ണാർക്കാട് ഉൽഘാടനം ചെയ്തു. സിദ്ദീക് കോങ്ങാട് അനുസ്മരണ പ്രഭാഷണം നടത്തി. യു.പി.മുസ്തഫ – കെ.എം. സി.സി, നസ്റുദ്ദീൻ വി.ജെ – മീഡിയ, ഷക്കീല വഹാബ്, ബഷീർ ചേറ്റുവ, മൂസ പട്ട, എന്നിവർ അനുസ്മരിച്ചു.
ജനറൽ സെക്രട്ടറി ഇസ്മായിൽ കാരോളം നന്ദിയും പറഞ്ഞു. സത്താർ മാവൂർ , ഇബ്രാഹിം സി.പി, ഷാനവാസ്, മാമുക്കോയ, ശിഹാദ് കൊച്ചി, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa