Sunday, November 24, 2024
Riyadh

റിയാദ് മലയാളീസ് ഈദ് നിലാവ് 2019

റിയാദ്: റിയാദ് മലയാളീസ് ഈദ് നിലാവ് ബത്തയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ വെച്ച് നിറഞ്ഞ സദസ്സിൽ വളരെ ഗംഭീരമായി നടത്തപെടുകയുണ്ടായി.

ഈദ് നിലാവിന് റിയാദിലെ രാഷ്ട്രീയ, കല, സാംസ്‌കാരിക രംഗത്തെ പ്രമുഖർ, അഷ്‌റഫ്‌ വടക്കേ വിള, സത്താർ കായംകുളം, ഷംനാദ് കരുനാഗപ്പള്ളി, നാസർ കാരന്തൂർ, നസ്രുദീൻ വി ജെ, ജയൻ കൊടുങ്ങല്ലൂർ, ഇല്യാസ് മണ്ണാർക്കാട്, അബ്ദുള്ള വല്ലാഞ്ചിറ, റഷീദ് ഹാഷ്മി, യാഹ്യ കൊടുങ്ങല്ലൂർ, സലിം കളക്കര, ഷാരോൺ ഷെരിഫ്, അരുൺ പൂവർ, നൗഷാദ് ആലുവ, ഷകീല വഹാബ്, വല്ലി ജോസ്, ഷഫീന ബദർ, രാജൻ നിലമ്പൂർ, ഷിനു, വാസുദേവൻ പിള്ള റിംല, ഗഫൂർ കൊയിലാണ്ടി, എന്നിവർ ആശംസകൾ അർപ്പിച്ചു.

ഫോട്ടോ: ജോജി കൊല്ലം

ഗിരിദാസ് ഭാസ്കരൻ, ജലീൽ കൊച്ചിൻ, ശ്യാം സുന്ദർ, ഷഫീക്, ജോജി കൊല്ലം, ഗിരീഷ്, ജോമോൻ, അഭിജോയ്, നിഷാ ബിനീഷ്, സഞ്ജനാ പ്രസാദ്, ഗാഥാ ഗോപകുമാർ, ദേവിക ബാബുരാജ്, ലിനറ്റ് സക്കറിയ, നിഷാ രാമമൂർത്തി എന്നിവർ ഗാനങ്ങൾ ആലപിച്ചു പ്രേക്ഷക മനസ്സിനെ കീഴടക്കി. മാളവിക സതീഷ്, അനുവിത സുനിൽ, മരിയാ ജോജി, എന്നിവർ നൃത്തങ്ങൾ അവതരിപ്പിച്ചത് സദസ്സിന് വേറിട്ട ഒരനുഭവമായി.

ഫോട്ടോ: ജോജി കൊല്ലം

അഭിജോയ്, മരിയാ ജോജി, എന്നിവർ അവതാരകർ ആയിരുന്നു. ജോഷി റിംല, സന്തോഷ്‌ തോമസ്, എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി, ഷംസു തൃക്കരിപ്പൂർ പരിപാടിയുടെ വീഡിയോകൾ മ്യൂസിക് ലവേഴ്സ് റിയാദിന്റെ ഫേസ് ബുക്ക്‌ പേജിലൂടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.

റിയാദ് മലയാളീസിന് സ്വാഗതം ഷാനവാസ്‌ എസ് പി യും, കോർഡിനേറ്റർമാരായ വിജയൻ നെയ്യാറ്റിൻകര, രാജൻ കാരിച്ചാൽ, ജോർജ്കുട്ടി മാക്കുളം എന്നിവർ നന്ദിയും പറഞ്ഞു. ഗാനഭൂഷണം ഗിരിദാസ് ഭാസ്കരൻ സംഗീത പരിപാടി ഉൽഘാടനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa