സൗദിയിൽ എയർപോർട്ടിന് നേരെ മിസൈലാക്രമണം; ഇന്ത്യക്കാരിയടക്കം 26 പേർക്ക് പരിക്ക്
റിയാദ്: സൗദിക്ക് നേരെ ഹൂതികളുടെ മിസൈലാക്രമണം. അബഹ എയർപോർട്ടിന് നേരെ നടന്ന മിസൈലാക്രമണത്തിൽ 26 പേർക്ക് പരിക്കേറ്റതായി അറബ് സഖ്യസേന വക്താവ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു ആക്രമണമെന്ന് കേണൽ തുർക്കി അൽ മാലിക്കിയെ ഉദ്ധരിച്ച് സൗദി പ്രെസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ആക്രമണത്തിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളുമടക്കം വ്യത്യസ്ത രാജ്യക്കാരായ 26 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ സ്ത്രീകളിൽ ഒരാൾ ഇന്ത്യക്കാരിയും, മറ്റു രണ്ടുപേരിൽ ഒരാൾ യെമെനിയും ഒരാൾ സൗദിയുമാണ്. പരിക്കേറ്റ രണ്ട് കുട്ടികളും സൗദി പൗരന്മാരാണ്.
പരിക്കേറ്റവരിൽ 8 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കി 18 പേരെ പരിക്കുകൾ സാരമല്ലാത്തതിനാൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിട്ടയച്ചു.
ആക്രമണത്തിന് ശേഷം എയർപോർട്ടിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa