Monday, September 23, 2024
Saudi ArabiaTop Stories

സൗദിക്കെതിരെ അഞ്ച് പൈലറ്റില്ലാ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണ ശ്രമം

സൗദിക്കെതിരെ അഞ്ച് പൈലറ്റില്ലാ വിമാനങ്ങൾ ഉപയോഗിച്ച് ആക്രമണം നടത്താൻ ഹൂത്തികൾ നടത്തിയ ശ്രമം പ്രതിരോധ സേന വിഫലമാക്കിയതായി അറബ് സഖ്യ സേനാ വക്താവ് കേണൽ മാലികി അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അബഹ എയർപോർട്ടിനെതിരെയും ഖമീസ് മുഷൈത്തിനു നേരെയുമായിരുന്നു ഹൂത്തികൾ പൈലറ്റില്ലാ വിമാനങ്ങൾ അയച്ച് ആക്രമണ ശ്രമം നടത്തിയത്.

അതേ സമയം അക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ എയർപോർട്ടിൻ്റെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് യാതൊരു മുടക്കവും നേരിട്ടിട്ടില്ലെന്ന് കേണൽ മാലികി അറിയിച്ചു.

കഴിഞ്ഞ ദിവസം അബഹ എയർപോർട്ടിനെ നേരെ ഹൂത്തികൾ മിസൈലാക്രമണം നടത്തുകയും മലയാളി സ്ത്രീ അടക്കം 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സൗദിയിലെ ജന വാസ കേന്ദ്രങ്ങൾക്ക് നേരെ ഹൂത്തികൾ നിരവധി പ്രകോപനമരമായ അക്രമണങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്