Monday, September 23, 2024
Top StoriesU A E

സ്‌കൂൾ ബസ്സിൽ കുടുങ്ങി 6 വയസ്സുകാരനായ മലയാളി വിദ്യാർത്ഥി മരിച്ചു.

ദുബായ്: ആറ് വയസ്സുകാരനായ മലയാളി വിദ്യാർത്ഥി ദുബൈയിൽ സ്‌കൂൾ ബസ്സിൽ കുടുങ്ങി മരിച്ചു. അൽഖൂസ് അൽമനാർ ഇസ്‌ലാമിക് സെന്ററിലെ വിദ്യാർഥിയായ, തലശ്ശേരി മുഴുപ്പിലങ്ങാട് ഫസീലാസിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫർഹാൻ ഫൈസലാണ് ഇന്ന് രാവിലെ സ്‌കൂൾബസ്സിൽ കുടുങ്ങി മരിച്ചത്. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും, ശക്തമായ ചൂടിൽ ബസ്സിനുള്ളിൽ ശ്വാസം മുട്ടിയായിരിക്കാം മരിച്ചതെന്നാണ് അനുമാനിക്കുന്നത്.

ബസിലുള്ള എല്ലാ കുട്ടികളും ഇറങ്ങി പോയിരുന്നെങ്കിലും മുഹമ്മദ് ഫർഹാൻ ബസ്സിൽ നിന്നും ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. ഇതറിയാതെ ബസ് ഡ്രൈവർ ബസ് പൂട്ടി പോവുകയും ഫർഹാൻ ബസ്സിൽ അകപ്പെടുകയും ചെയ്യുകയായിരുന്നു.

മണിക്കൂറുകളോളം ബസ്സിനകത്ത് കുടുങ്ങിക്കിടന്ന കുട്ടിയെ പിന്നീട് മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പിന്നീട് പോലീസ് ഫോറൻസിക് ലാബിലേക്ക് മാറ്റി. നിയമനടപടികൾക്ക് ശേഷം മൃതദേഹം ബന്ധപ്പെട്ടവർക്ക് കൈമാറും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q