സൗദിയിൽ 30 വർഷങ്ങൾക്ക് മുംബ് മുങ്ങിയ ഗ്രീപ്പ് കപ്പൽ കണ്ടെത്താനായി 50 പേർ
സൗദിയിലെ യാംബുവിൽ 30 വർഷങ്ങൾക്ക് മുംബ് കടലിൽ മുങ്ങിയ ഗ്രീപ്പ് കപ്പൽ കണ്ടെത്താനായി 50 മുങ്ങൽ വിദഗ്ധർ ശ്രമം നടത്തുന്നു.
സൗദി കമ്മീഷൻ ഫോർ ടൂറിസം ആൻ്റ് നാഷണൽ ഹെറിറ്റേജ് സംഘടിപ്പിച്ച ഡൈവിംഗ് ആക്റ്റിവിറ്റി മത്സരത്തിൻ്റെ ഭാഗമായാണു കപ്പൽ കണ്ടെത്താൻ തിരച്ചിൽ നടത്തുന്നത്.
30 വർഷങ്ങൾക്ക് മുംബ് യാംബു തീരത്ത് പവിഴപ്പാറയിലിടിച്ചായിരുന്നു ഗ്രീക്ക് ചരക്ക് കപ്പൽ തകർന്നത്. കപ്പലിൻ്റെ 60 ശതമാനം ഭാഗങ്ങളും ഇന്നും വെള്ളത്തിനടിയിലാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa