ഡിസംബർ 1 മുതൽ സൗദിയിൽ മധുര പാനീയങ്ങൾക്ക് സ്പെഷ്യൽ ടാക്സ്
ആരോഗ്യത്തിനു ഹാനികരമാകുന്ന വസ്തുക്കൾക്ക് ഏർപ്പെടുത്തിയ സെലക്റ്റീവ് ടാക്സ് മധുര പാനീയങ്ങൾക്കും ബാധകമാകുമെന്ന് സൗദി ജനറൽ അതോറിറ്റി ഫോർ സകാത്ത് ആൻ്റ് ടാക്സ് അറിയിച്ചു.
ഈ വർഷം ഡിസംബർ 1 മുതൽ മധുര പാനീയങ്ങൾക്ക് 50 ശതമാനം ടാക്സ് ഏർപ്പെടുത്തുമെന്നാണു അധികൃതർ വ്യക്തമാക്കിയത്.
ഏതാനും ആഴ്ചകൾക്ക് മുംബ് സെലക്ടീവ് ടാക്സ് ഏർപ്പെടുത്തുന്ന ഉത്പന്നങ്ങളുടെ എണ്ണം വർധിപ്പിച്ച് കൊണ്ടുള്ള നിയമ ഭേദഗതി സകാത്ത് ആൻ്റ് ടാക്സ് അതോറിറ്റി അംഗീകരിച്ചിരുന്നു.
പുകയിലക്കും അനുബന്ധ ഉത്പന്നങ്ങൾക്കും ഇലക്ട്രോണിക് സ്മോകിംഗ് ടൂൾസിനും ലിക്വിഡിനും എനർജി ഡ്രിങ്ക്സിനും 100 ശതമാനമാണു സെലക്ടീവ് ടാക്സ്. അതേ സമയം സോഫ്റ്റ് ഡ്രിങ്ക്സിനും മധുര പാനീയങ്ങൾക്കും 50 ശതമാനമാണു ടാക്സ്.
ആരോഗ്യത്തിനു ഹാനികരമാകുന്ന ഉത്പന്നങ്ങൾക്ക് സെലക്ടീവ് ടാക്സ് ഏർപ്പെടുത്തുന്നതിനു ജി സി സി രാജ്യങ്ങൾ ഐക്യഖണ്ഠമായി നേരത്തെ തീരുമാനമെടുത്തിരുന്നു. സൗദിയും യു എ ഇയും ഖത്തറും നിലവിൽ സെലക്ടീവ് ടാക്സ് നടപ്പാക്കിക്കഴിഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa