തിങ്കളാഴ്ച മുതൽ ഒരാഴ്ചക്കാലം സൗദിയിലെ 6 പ്രവിശ്യകൾ ചുട്ടു പൊള്ളും
ജൂൺ 24 തിങ്കളാഴ്ച മുതൽ സൗദിയിലെ വിവിധ പ്രവിശ്യകളിൽ ചൂട് ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി.
റിയാദ് പ്രവിശ്യയിൽ താപ നില മിനിമം 43 ഡിഗ്രിയും കൂടിയ താപ നില 46 ഡിഗ്രിയുമായിരിക്കും. ഈസ്റ്റേൺ പ്രൊവിൻസിൽ മിനിമം 46 ഡിഗ്രിയും കൂടിയ താപ നില 49 ഡിഗ്രിയുമായിരിക്കും അനുഭവപ്പെടുക.
നോർത്തേൺ ബോഡറിലും അൽ ജൗഫിലും മിനിമം താപ നില 42 ഡിഗ്രിയും കൂടിയ താപ നില 45 ഡിഗ്രിയുമായിരിക്കും. അതേ സമയം മദീനയിലെ മിനിമം താപ നില 44 ഡിഗ്രിയും കൂടിയ താപ നില 48 ഡിഗ്രിയുമായിരിക്കുമെന്ന് പ്രവചനത്തിൽ പറയുന്നു.
മക്ക പ്രവിശ്യയിലും മിനിമം താപ നില 44 ഡിഗ്രിയും കൂടിയ താപ നില 48 ഡിഗ്രിയുമായിരിക്കും. മക്ക പ്രവിശ്യയിൽ കഴിഞ്ഞ വെള്ളിയാഴ്ച അതി ശക്തമായ ചൂട് അനുഭവപ്പെട്ടിരുന്നു.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ പൊട്ടിത്തെറിക്കുന്ന സ്വഭാവമുള്ള വസ്തുക്കൾ വാഹനങ്ങൾക്കുള്ളിൽ സൂക്ഷിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa