ഭക്ഷണ വില ഉയർത്താൻ 5 റസ്റ്റോറന്റുകൾ ഒത്തു കളിച്ചു; 82 ലക്ഷം റിയാൽ പിഴ
ഭക്ഷ സാധനങ്ങളുടെ വില ഉയർത്താൻ ഒത്തു കളിച്ച സൗദിയിലെ 5 പ്രമുഖ റെസ്റ്റോറന്റുകൾക്ക് അധികൃതർ 82,60,000 റിയാൽ പിഴ ചുമത്തി.
രാജ്യത്തെ 5 പ്രമുഖ റെസ്റ്റോറന്റുകളിൽ ഏകദേശം ഒരേ സമയം ഭക്ഷണ സാധനങ്ങളുടെ വില ഉയർന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ജനറൽ അതോറിറ്റി ഫോർ കോമ്പറ്റീഷൻ അന്വേഷിച്ചപ്പോഴാണ് ഒത്ത് കളിച്ച് വില ഉയർത്തിയതാണെന്ന് മനസ്സിലായത്.
സഹായിബ് ദീറതീ, അൽ മത്ബഖ് അൽ സൗദി, അൽ റുക്നുൽ മക്കി, അൽ റോമാൻസിയ, അൽ നാളജ് എന്നീ റെസ്റ്റോറൻ്റുകൾക്കാണു മൊത്തം 82,60,000 റിയാൽ പിഴ ചുമത്തിയത്.
ജനറൽ അതോറിറ്റി ഫോർ കോംബറ്റീഷൻ ചുമത്തിയ പിഴക്കെതിരെ റെസ്റ്റോറൻ്റുകൾ കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ കോടതി പ്രസ്തുത അപ്പീൽ തള്ളിക്കളയുകയായിരുന്നു ചെയ്തത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa