ചിലങ്ക നൃത്ത വിദ്യാലയം പതിനാലാം വാർഷികം ആഘോഷിച്ചു.
റിയാദ്: ചിലങ്ക നൃത്ത വിദ്യാലയത്തിന്റെ പതിനാലാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി എംബസി സെക്കന്റ് സെക്രട്ടറി (കമ്മ്യുണിറ്റി വെൽഫെയർ) ശ്രീ. വിജയകുമാർ സിങ് വാർഷികാഘോഷ പരിപാടികൾ ഭദ്രദീപം കൊളുത്തി ഉത്‌ഘാടനം ചെയ്തു.
ശാസ്ത്രീയ നൃത്ത രൂപത്തിന്റെ പ്രാധാന്യത്തെ പറ്റിയും, കഴിഞ്ഞ പതിനാല് വർഷമായി റീന ടീച്ചർ എംബസിക്കും ഒപ്പം മറ്റു പൊതു പരിപാടികൾക്കും നൽകിയ സംഭാവനകളെയും പ്രത്യേകം പ്രശംസിക്കുകയുണ്ടായി.
NRK വൈസ് ചെയർമാൻ സത്താർ കായംകുളം, സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, മീഡിയ ഫോറം പ്രസിഡന്റ് ഉബൈദ് എടവണ്ണ, സാഹിത്യകാരി ഷകീല വഹാബ്, ജയൻ കൊടുങ്ങല്ലൂർ, അയൂബ് കരൂപ്പടന്ന, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അറുപതോളം കുട്ടികൾ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ നൃത്തങ്ങളിൽ അരങ്ങേറ്റം നടത്തി. വിവിധ സിനിമാറ്റിക് നൃത്തങ്ങളും അരങ്ങേറിയിരുന്നു.
ഗിരിജൻ അവതാരകനായിരുന്നു. വേണു, സുജിത്, സന്തോഷ്, അഭയ്, രൂപേഷ്, ശമല, അനീഷ്, എന്നിവർ സാങ്കേതിക സഹായം നൽകി. മധു, സുകേഷ്, അനിൽ, പ്രദീപ്, വിനോദ്, നാരായണൻ, ലാൽ, നീതു ലാൽ, സ്മിത, സൂരജ്, വിപിൻ, രമേശ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ചിലങ്കയുടെ പതിനാലാം വാർഷികാഘോഷം ഭംഗിയായി നടത്താൻ സഹായിച്ച മാതാപിതാക്കൾക്കും, മറ്റു പ്രായോജകർക്കമുള്ള നന്ദി റീന കൃഷ്ണകുമാർ രേഖപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa