Sunday, September 22, 2024
Dammam

സ്പോൺസർ അഭയകേന്ദ്രത്തിൽ ഉപേക്ഷിച്ച തമിഴ്നാട്ടുകാരി നാട്ടിലേയ്ക്ക് മടങ്ങി.

മ്മാം: സ്പോൺസർ ദമ്മാം വനിതാഅഭയകേന്ദ്രത്തിൽ കൊണ്ട് പോയി ഉപേക്ഷിച്ച തമിഴ്നാട്ടുകാരിയായ വീട്ടുജോലിക്കാരി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും, സാമൂഹ്യപ്രവർത്തകരുടെയും സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

തമിഴ്നാട് തിരുവണ്ണാമലൈ ഇടത്താനൂർ സ്വദേശിനിയായ സുബ്ബരായൻ അല്ലാമൽ എന്ന വനിതയാണ് വനിതാ അഭയകേന്ദ്രത്തിലെ മൂന്നു മാസത്തെ താമസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്. രണ്ടു വർഷങ്ങൾക്ക് മുൻപാണ് അല്ലാമൽ ദമ്മാമിലെ ഒരു വീട്ടിൽ ജോലിയ്ക്ക് എത്തിയത്. ആദ്യത്തെ രണ്ടുമാസം കഴിഞ്ഞപ്പോൾ, സ്പോൺസർ അല്ലാമലിനെ മറ്റൊരു വീട്ടിൽ ജോലിയ്ക്ക് അയച്ചു. ആ വീട്ടിൽ രണ്ടുവർഷം ജോലി ചെയ്തു. എന്നാൽ പുതിയ സ്പോൺസർ ഇക്കാമ എടുത്തില്ല. നാട്ടിലേയ്ക്ക് തിരികെ അയയ്ക്കാൻ അല്ലാമൽ ആവശ്യപ്പെട്ടപ്പോൾ, ഇക്കാമ ഇല്ലാത്തതിനാൽ എക്സിറ്റ് അടിയ്ക്കാൻ കഴിയാത്തതിനാൽ, സ്പോൺസർ അവരെ ദമ്മാം വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്നാക്കി.

വനിതാ അഭയകേന്ദ്രത്തിൽ എത്തിയ നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടനോട് അല്ലാമൽ സഹായം അഭ്യർത്ഥിച്ചു. മഞ്ജു ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട്, അല്ലാമലിന് ഔട്ട്പാസ്സ് എടുത്തു നൽകുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു നൽകുകയും ചെയ്തു.

മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ച്, ജുബൈലിലെ തമിഴ് സാമൂഹ്യപ്രവർത്തനായ അഹമ്മദ് യാസിൻ അല്ലാമലിന് വിമാനടിക്കറ്റ് എടുത്തു കൊടുത്തു. നിയമനടപടികൾ പൂർത്തിയാക്കി, എല്ലാവർക്കും നന്ദി പറഞ്ഞ്, അല്ലാമൽ നാട്ടിലേയ്ക്ക് പറന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q