Saturday, March 7, 2026
Saudi ArabiaTop Stories

സൗദി രാജകുമാരി അന്തരിച്ചു

സൗദി രാജകുടുംബാംഗം ജൗഹറ ബിൻത് അബ്ദുൽ അസീസ് ബിൻ മുസാഇദ് രാജകുമാരി അന്തരിച്ചു.

സൗദി റോയൽ കോർട്ടാണു മരണ വാർത്ത വെള്ളിയാഴ്ച രാവിലെ പുറത്ത് വിട്ടത്.

കിഴക്കൻ പ്രവിശ്യാ ഗവർണ്ണർ സൗദ് ബിൻ നായിഫ് രാജകുമാരൻ്റെയും മുൻ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ നായിഫ് രാജകുമാരൻ്റെയും മാതാവാണു മരിച്ച ജൗഹറ രാജകുമാരി.

വെള്ളിയാഴ്ച മഗ്രിബ് നമസ്ക്കാരാനന്തരം മക്കയിലെ മസ്ജിദുൽ ഹറാമിൽ വെച്ച് രാജകുമാരിയുടെ മേൽ ജനാസ നമസ്ക്കാരം നിർവ്വഹിക്കുമെന്നും അറിയിപ്പിലുണ്ടായിരുന്നു .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്