കമ്മ്യൂണിക്കേഷൻ&ഇൻഫർമേഷൻ ടെക്നോളജിയിൽ 1.5 ലക്ഷം തൊഴിലുകൾ സൗദിവത്ക്കരിക്കും
കമ്മ്യൂണിക്കേഷൻ & ഇൻഫർമേഷൻ ടെക്നോളജിയിൽ 1.51 ലക്ഷം തൊഴിലുകൾ സൗദിവത്ക്കരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.

നിലവിൽ 2.63 ലക്ഷം പേരാണു ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഇതിൽ 1.12 ലക്ഷം പേർ സ്വദേശികളാണ്. ഘട്ടം ഘട്ടമായി സൗദിവത്ക്കരണത്തിന്റെ തോത് 1.51 ലക്ഷം ആക്കി ഉയർത്തുകയാണു അധികൃതരുടെ ലക്ഷ്യം.
സ്വദേശികൾക്ക് കമ്യൂണിക്കേഷൻ ആൻ്റ് ഇൻഫർമേഷൻ ടെക്നോളജിയിലെ വിവിധ തൊഴിലവസരങ്ങൾ സ്വന്തമാക്കുന്നതിനു സഹായകരമാകുന്ന നിരവധി പരിശീലന പദ്ധതികൾ അധികൃതർ നടപ്പാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
