സൗദിയിലെ 8 പ്രവിശ്യകളിലുള്ളവർക്ക് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്
സൗദിയിലെ എട്ട് പ്രവിശ്യകളിലുള്ളവർക്ക് കാലാവസ്ഥാ നിരീക്ഷണ വിഭാഗം മുന്നറിയിപ്പ് നൽകി. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശക്തമായ പൊടിക്കാറ്റും മഴയും ഇടിമിന്നലും അനുഭവപ്പെടുമെന്നാണു മുന്നറിയിപ്പിൽ പറയുന്നത്.
അൽബാഹ പ്രവിശ്യയിലെ അൽബഹ, ഹുജ്ര, അഖീഖ്, മിഖ് വ, മന്ദഖ്, ബൽജർഷി, ബനീ ഹസൻ, ഖൽവ, ഗാമിദ് സനാദ്, എന്നിവിടങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടും.
മക്ക പ്രവിശ്യയിലെ അളം, ഖുർമ, അറളിയാത്, ഖുൻഫുദ, അലീത്, തുർബ, റനിയ, എന്നിവിടങ്ങളിലും ഹായിൽ പ്രവിശ്യയിലെ ഹായിഥ്, സുലൈമി, ശംലി , ശനാൻ, ഗസാല, ബഖ്അ, ഹായിൽ, സമീറ, മൗഖഖ് എന്നീ ഭാഗങ്ങളിലും ഖസീം പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെടും.
അൽ ജൗഫിലെ ഖുറയാത്ത്, ദൂമതുൽ ജന്ദൽ, സകാക, ത്വബർജൽ എന്നിവിടങ്ങളിലും ഈസ്റ്റേൺ പ്രവിശ്യയിലെ അൽ അഹ്സ, ജുബൈൽ, അൽഖോബാർ, ഖഫ്ജി, ദമാം, ഖതീഫ്, നഈറ, ബഖീഖ്, ഹഫർ ബാതിൻ, റഅസ് തനൂറ, ഖർയ അൽ ഉൽയ എന്നിവിടങ്ങളിലും നോർത്തേൺ ബോഡറിലെ വിവിധ ഭാഗങ്ങളിലും കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടും.
ജിസാനിലെ വിവിധ ഭാഗങ്ങളിൽ കാറ്റും മഴയും അനുഭവപ്പെടും. കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്ന സമയത്ത് മുൻ കരുതലെടുക്കാൻ പൊതു ജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa