സൗദിയിൽ ഹൗസ് ഡ്രൈവർമാരായി വിദേശ വനിതകളും
ചരിത്രപരമായ തീരുമാനത്തിലൂടെ സൗദിയിലെ വനിതകൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചതിനു പിറകെ ഹൗസ് ഡ്രൈവർമാരായി സൗദി കുടുംബങ്ങൾ വിദേശ വനിതകളെ റിക്രൂട്ട് ചെയ്യാൻ ആരംഭിച്ചതായി റിപ്പോർട്ട്.
ജനറൽ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സിനെ ഉദ്ധരിച്ച് മക്ക ദിനപത്രം പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ഈ വർഷം ആദ്യ പാദത്തിൽ മാത്രം 459 വിദേശി വനിതാ ഡ്രൈവർമാരെയാണു സൗദി കുടുംബങ്ങൾ റിക്രൂട്ട് ചെയ്തിട്ടുള്ളത്.
വനിതകളെ ഡ്രൈവർമാരാക്കുന്നത് മൂലം വിവിധ ലക്ഷ്യങ്ങളാണൂ ചില സൗദി കുടുംബങ്ങൾക്കുള്ളത്. ഡ്രൈവിംഗ് ജോലി എന്നതിലുപരി സാധനങ്ങൾ വാങ്ങിക്കുന്നതിനും വീട് ക്ളീൻ ആക്കുന്നതിനുമെല്ലാം വനിതാ ഡ്രൈവർമാരെ റിക്രൂട്ട് ചെയ്താൽ സാധ്യമാകുമെന്ന് കരുതുന്നവരുണ്ട്.
പല സൗദി കുടുംബങ്ങളും ഡ്രൈവിംഗ് അറിയുന്ന വേലക്കാരികളെ റിക്രൂട്ട് ചെയ്യാനായി സമീപിക്കുന്നതായി റിക്രൂട്ട്മെൻ്റ് ഏജൻസികൾ വെളിപ്പെടുത്തുന്നു. എന്നാൽ അക്കാര്യം അസാധ്യമാണെന്നും വീട്ടു വേലക്കാരികൾ നിർണ്ണയിക്കപ്പെട്ട ഗാർഹിക ജോലിക്ക് മാത്രമായാണു റിക്രൂട്ട് ചെയ്യപ്പെടുന്നതെന്നും ഏജൻസികൾ വ്യക്തമാക്കുന്നു.
അതേ സമയം സൗദിയിലെ ഹൗസ് ഡ്രൈവർമാരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചിട്ടുണ്ട്. 2018 ൽ 1.36 മില്ല്യൻ ഹൗസ് ഡ്രൈവർമാരാണുണ്ടായിരുന്നതെങ്കിൽ 2019 ൽ അത് 1.54 മില്ല്യൻ ഹൗസ് ഡ്രൈവർമാരായി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa