Saturday, November 23, 2024
Top StoriesU A E

ഷാർജയിലുള്ളവരുടെ ശ്രദ്ധക്ക്; പോലീസ് വാതിലിൽ മുട്ടുമ്പോൾ ഭയക്കരുത്

ആഗസ്ത് മാസത്തിൽ ഷാർജയിലെ പോലീസ് ഉദ്യോഗസ്ഥർ നിങ്ങളുടെ താമസ സ്ഥലത്തെ വാതിലിൽ മുട്ടുംബോൾ ഭയക്കരുതെന്ന് അധികൃതർ ഉണർത്തി.

ഷാർജ സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് കമ്യൂണിറ്റി ഡെവലപ്മെൻ്റ് ഷാർജ പോലീസുമായി സഹകരിച്ചു നടത്തുന്ന സെൻസസിൻ്റെ ഭാഗമായാണു ഉദ്യോഗസ്ഥർ സമീപിക്കുക. ആഗസ്ത് 15 മുതൽ രണ്ടാഴ്ച സെൻസസ് നീണ്ടു നിൽക്കും.

സ്വദേശികളും വിദേശികളുമടക്കം അയ്യായിരത്തിൽ പരം പേരെ സെൻസസ് പ്രക്രിയയുമായി ബന്ധപ്പെട്ട് സമീപിക്കുമെന്നാണു റിപ്പോർട്ട്. സേഫ് കമ്മ്യൂണിറ്റി എന്ന പേരിട്ടിരിക്കുന്ന സെൻസസിൻ്റെ ലക്ഷ്യം പോലീസിൻ്റെ സേവനങ്ങൾ വിശകലനം ചെയ്യുകയും ഉയർന്ന തോതിലുള്ള ഉപഭോക്തൃ സംതൃപ്തി കൈവരിക്കലുമാണ്.

അറബി, ഇംഗ്ളീഷ്, ഉറുദു ഭാഷകളിലായിരിക്കും ചോദ്യങ്ങൾ ഉണ്ടായിരിക്കുക. ഉത്തരങ്ങൾ പൂരിപ്പിക്കാനോ ടെലഫോൺ അഭിമുഖത്തിലൂടെ പ്രതികരിക്കാനോ ആയിരിക്കും ഉദ്യോഗസ്ഥർ ആവശ്യപ്പെടുക.

2015 സെൻസസ് പ്രകാരം ഷാർജയിലെ ജനസംഖ്യ 14 ലക്ഷമാണ്. ഇതിൽ 12 ലക്ഷത്തിലധികവും വിദേശികളാണ് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്