സുഡാനിൽ നിന്ന് 1000 പേർക്ക് സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ്ജ് ചെയ്യാൻ അവസരം
ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവ്വഹിക്കാനായി സുഡാനിൽ നിന്ന് 1000 പേർക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ അവസരം ലഭിക്കും.
ഇതിൽ 500 പേർ യമനിൽ സഖ്യ സേന നടത്തിയ ഓപറേഷനിൽ പങ്കെടുത്ത് രക്തസാക്ഷികളായ സുഡാൻ സൈനികരുടെ കുടുംബത്തിൽ നിന്നുള്ളവരും ബാക്കിയുള്ള 500 പേർ പൊതു ജനങ്ങളിൽ നിന്നുള്ളവരുമായിരിക്കും.
ന്യുസിലാന്റിലെ പള്ളികളിൽ നടന്ന വെടി വെപ്പിൽ രക്ത സാക്ഷികളാകുകയും പരിക്കേൽക്കുകയും ചെയ്തവരുടെ 200 ബന്ധുക്കളും ഈ വർഷം രാജാവിൻ്റെ അതിഥികളായി ഹജ്ജിനെത്തുന്നുണ്ട്.
ഫലസ്ഥീനിൽ രക്താസക്ഷികളായവരുടെ 1000 ബന്ധുക്കളും ഈ വർഷം രാജാവിൻ്റെ അതിഥികളായി എത്തുന്നുണ്ട്.
സൗദി രാജാവിൻ്റെ ആതിഥേയത്വത്തിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധ കാലങ്ങളിൽ 52,747 പേർ വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കായി പുണ്ണ്യ ഭൂമിയിൽ എത്തിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa