റിയാദിൽ നിന്ന് ജിദ്ദയിലെത്താൻ വെറും 76 മിനുട്ട്; ഹൈപ്പർ ലൂപ്പ് ഉടൻ യാഥാർത്ഥ്യമാകും
അതിവേഗതയുടെ അവസാന വാക്കായ ഹൈപ്പർ ലൂപ്പ് ടെക്‌നോളജി ഉടൻ സൗദിയിലെത്തുന്നു. വിർജിൻ ഹൈപ്പർ ലൂപ്പ് തന്നെയാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്ത് വിട്ടത്.
ഇതിന്റെ ഭാഗമെന്നോണം ജിദ്ദ കിംഗ് അബ്ദുല്ല എക്കോണമിക് സിറ്റിയിൽ റിസർച്ച് ആന്റ് ഡെവലപ്മെന്റ് സെന്ററും ഉത്പാദന സംവിധാനവും ഒരുക്കുന്നതിനായി വിർജിൻ കമ്പനിയും സൗദി അറേബ്യൻ എക്കണോമിക് സിറ്റിയും യോജിച്ച് പ്രവർത്തിക്കാൻ ധാരണയായി.
ഹൈപ്പർ ലൂപ് ടെക്‌നോളജി വന്നാൽ റിയാദിൽ നിന്ന് ജിദ്ദയിലെത്താൻ വെറും 76 മിനുട്ട് മതിയാകും എന്നതാണ് സവിശേഷത. നിലവിൽ കര മാർഗ്ഗം റിയാദിൽ നിന്ന് ജിദ്ദയിലെത്താൻ 10 മണിക്കൂറിലധികം സമയം എടുക്കേണ്ടി വരുന്ന സ്ഥാനത്താണിത്.
നിലവിൽ റിയാദിൽ നിന്ന് അബുദാബിയിലെത്താൻ 8.5 മണിക്കൂറിലധികം സമയമെടുക്കണമെങ്കിൽ ഹൈപ്പർ ലൂപ്പ് വഴി വെറും 45 മിനുട്ട് കൊണ്ട് യാത്ര ചെയ്യാൻ സാധിക്കുമെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു.
നേരത്തെ സൗദി കിരീടാവകാശി വിർജിൻ ആസ്ഥാനത്ത് സന്ദർശിച്ച് ഹൈപർ ലൂപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ദുബൈ അബുദാബി ഹൈപർ ലൂപ്പ് സംവിധാനം യാഥാർത്ഥ്യമാക്കുന്നതിനു യു എ ഇയും വിർജിനുമായി നേരത്തെ ധാരണയായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa