Saturday, April 19, 2025
GCC

പ്രവാസി സ്പോർട്സ് ഫെസ്റ്റ് ഷറഫിയയിൽ; വൈവിധ്യമാർന്ന മത്സരങ്ങൾ

ജിദ്ദ: പ്രവാസി സാംസ്‌കാരിക വേദി ഡിസംബറിൽ ജിദ്ദയിൽ നടത്താനിരിക്കുന്ന സ്പോർട്സ് മെഗാ ഫെസ്റ്റ് വൻ വിജയമാക്കാൻ ഷറഫിയ മേഖല എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. ഇതിനായി സെപ്റ്റംബറിനകം മേഖലാ തല മത്സരങ്ങൾ സംഘടിപ്പിക്കും. പത്ത് ഇനങ്ങളിലായാണ് മസ്ലരങ്ങൾ നടക്കുക.

വിവിധ മത്സര ഇനങ്ങളുടെ ക്യാപ്റ്റൻന്മാരായി ആലുങ്ങൽ മുഹമ്മദ് (ഫുട്‌ബോൾ), എംപി അൻവർ (ക്രിക്കറ്റ്), യൂസുഫ് കെ കെ (വോളി ബോൾ & ഷട്ടിൽ), റാഷിദ് സി എച് (വടം വലി), റസാഖ് മാസ്റ്റർ (കേരംസ്‌ & ചെസ്സ്), നൂറുദ്ദീൻ ബലദ് (ഓട്ടം & നടത്തം), ഷിഫാസ് ചോലക്കൽ (നീന്തൽ) എന്നിവരെ തെരെഞ്ഞെടുത്തു.

വിവിധ വകുപ്പുകളുടെ കൺവീനർമാരായി റസാഖ് മാസ്റ്റർ (ഫൈനാൻസ്), ഫിറോസ് വേട്ടൻ (ലോജിസ്റ്റിക്), നൗഷാദ് നിടോളി (മീഡിയ), ഷാഹിദുൽ ഹഖ് (രജിസ്‌ട്രേഷൻ & പബ്ലിസിറ്റി), സൈനുൽ ആബിദീൻ (ഫസ്റ്റ് എയിഡ്), വി സഫറുള്ള (ക്രൈസിസ് മാനേജ്‌മെന്റ്) എന്നിവരെ തെരെഞ്ഞെടുത്തു.

സ്പോർട്സ് കോ ഓർഡിനേറ്റർ എൻ കെ അഷ്‌റഫ്, ജനറൽ ക്യാപ്റ്റൻ തമീം അബ്ദുല്ല, വൈസ് ക്യാപ്റ്റൻ സലാം പാറയിൽ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകും.

പ്രോഗ്രാം അസി കൺവീനർ അബ്ദുസ്സുബ്ഹാൻ സ്പോർട്സ് വിഭാഗം ആസൂത്രണം ചെയ്ത പരിപാടികൾ വിശദീകരിച്ചു. സെൻട്രൽ കമ്മറ്റി സ്പോർട്സ് വിംഗ് കൺവീനർ എ കെ സെയ്തലവി ഉപസംഹരിച്ചു. മേഖലാ പ്രസിഡന്റ് മുഹമ്മദലി ഓവുങ്ങൽ അധ്യക്ഷത വഹിച്ചു. വേങ്ങര നാസർ സ്വാഗതവും തമീം അബ്ദുല്ല നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa