Saturday, November 23, 2024
Saudi ArabiaTop Stories

സ്വദേശികളെ നിയമിച്ചാൽ പിഴയിൽ നിന്നൊഴിവാക്കും ;സൗദിവത്ക്കരണം പ്രോത്സാഹിപ്പിക്കാൻ പദ്ധതി

സ്വകാര്യ മേഖലയിലെ സൗദിവത്ക്കരണ തോത് വർധിപ്പിക്കുന്നതിനായി ആകർഷകമായ പുതിയ പദ്ധതി സൗദി തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു.

കൂടുതൽ സ്വദേശികളെ ജോലിക്ക് നിയമിച്ചാൽ പ്രസ്തുത സ്ഥാപനങ്ങൾക്ക് തൊഴിൽ നിയമ ലംഘനങ്ങളുടെ പേരിൽ നേരത്തെ ചുമത്തപ്പെട്ട പിഴകൾ ഒഴിവാക്കിക്കൊടുക്കുന്നതാണു പദ്ധതി.

ഇങ്ങനെ സൗദികളെ നിയമിച്ച് പിഴകളിൽ നിന്ന് ഒഴിവാകാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളുമായി സൗദി തൊഴിൽ സാമൂഹിക വികസന മന്ത്രാലയം ഒരു വർഷത്തേക്ക് കരാർ ഉണ്ടാക്കും. ഒരു വർഷം മുഴുവനായി മാന്യമായ വേതനത്തിൽ പുതുതായി ജോലിക്കെടുത്ത സൗദികൾക്ക് തൊഴിൽ നൽകണം.

ഈ പദ്ധതി പ്രയോജനപ്പെടുത്തുന്ന സ്ഥാപനങ്ങൾ നിശ്ചിത അനുപാതം സൗദിവത്ക്കരണം നടപ്പിലാക്കാൻ നിർബന്ധിതരാകുമെന്നത് സൗദിയിലെ തൊഴിൽ രഹിതരായ നിരവധി യുവതീ യുവാക്കൾക്ക് തൊഴിൽ മേഖലയിലേക്ക് കടന്ന് വരുന്നതിനു ഏറെ സഹായകരമാകും.

അതേ സമയം പദ്ധതി പ്രയോജനപ്പെടുത്താൻ ഉദ്ദേശിക്കുന്ന സ്ഥാപനങ്ങൾ നിതാഖാത്ത് പ്രകാരം മിനിമം പച്ച കാറ്റഗറിയിൽ ഉൾപ്പെടുകയും വേതന സുരക്ഷാ നിയമം കർശനമായി പാലിക്കുന്നവരുമായിരിക്കണമെന്നത് നിബന്ധനയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്