Thursday, April 17, 2025
Dammam

പ്രവാസി ഭക്ഷ്യ ധാന്യ കിറ്റ് വിതരണം

ദമ്മാം: തൊഴിൽ പ്രതിസന്ധി നേരിട്ട് മാസങ്ങളായി ശമ്പളം ലഭിക്കാത്ത കോൺട്രാക്ടിങ് കമ്പനിയുടെ സഫ്വയിലെ ലേബർ ക്യാംപിൽ പ്രവാസി സാംസ്കാരിക വേദി ഭക്ഷ്യ ധാന്യ കിറ്റുകൾ വിതരണം ചെയ്തു. നേരത്തെ ഇതേ കമ്പനിയുടെ  മറ്റൊരു ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ്  സംഘടിപ്പിച്ചതിന്റെ തുടർച്ചയായാണ് 8 അവശ്യ സാധനങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്‌തത്‌.

ജനസേവന വിഭാഗം നേതാക്കളായ ഫൈസൽ കുറ്റിയാടി, ജംഷാദ് അലി എന്നിവർക്ക് പുറമെ ജാബിർ, ഷമീം പാപ്പിനിശ്ശേരി, ഷെരീഫ് കൊച്ചി, സലിം കണ്ണൂർ എന്നിവർ   നേതൃത്വം നൽകി. അൻവർ മഹാദേശി, ബിജു പൂതക്കുളം തുടങ്ങിയവർ സംബന്ധിച്ചു. 

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa