Sunday, September 22, 2024
Saudi ArabiaTop Stories

100 ശതമാനം സൗദിവത്ക്കരണം പുതിയ മേഖലകളിലേക്ക് ; നിരവധി വിദേശികൾക്ക് ജോലി നഷ്ടപ്പെടും

വിവിധ തൊഴിൽ മേഖലകളിൽ 100 ശതമാനം സൗദിവത്ക്കരണം നടപ്പിലാക്കുന്ന പദ്ധതി സൗദി തൊഴിൽ മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി പ്രഖ്യാപിച്ചു.

ടൂറിസം അക്കമഡേഷൻ മേഖലയിലെ ഉന്നത , ഓപ്പറേഷണൽ സ്പെഷ്യലിസ്റ്റ് തൊഴിലുകളാണു 100 ശതമാനം സൗദികൾക്ക് മാത്രമാക്കി നിശ്ചയിച്ചിട്ടുള്ളത്. രണ്ട് ഘട്ടമായാണു സൗദിവത്ക്കരണം നടപ്പിലാക്കുന്നത്.

അടുത്ത വർഷം ദുൽ ഖഅദ് 1 അഥവാ 2020 ജൂൺ 22 മുതലാണു ഈ മേഖലകളിൽ 100 ശതമാനം സൗദിവതക്കരണം നടപ്പിലാക്കുന്നത് ആരംഭിക്കുക. ഒന്നാം ഘട്ടമായ 2020 ജൂൺ 22 മുതൽ ടൂറിസം അക്കമഡേഷൻ മേഖലയിലെ സൂപവർ വൈസർ, അസിസ്റ്റൻ്റ് മാനേജർ തസ്തികകളിൽ 100 ശതമാനം സ്വദേശിവത്ക്കരണം നടപ്പാക്കും.

രണ്ടാം ഘട്ടം ആരംഭിക്കുന്നത് ഹിജ്ര 1442 ജുമാദുൽ അവ്വൽ 1 മുതൽ അഥവാ 2020 ഡിസംബർ 16 മുതലായിരിക്കും. 2020 ഡിസംബർ 16 മുതൽ ടൂറിസം അക്കമഡേഷൻ മേഖലയിലെ മാനേജർ തസ്തികകൾ പൂർണ്ണമായും സ്വദേശിവത്ക്കരിക്കും.

ത്രീ സ്റ്റാർ നിലവാരത്തിലും അതിനു മുകളിലുമുള്ള ഹോട്ടലുകളും 4 സ്റ്റാർ നിലവാരത്തിലും അതിനു മുകളിലുമുള്ള റിസോർട്ടുകളും ഹോട്ടൽ അപാർട്ട്മെൻ്റുകളും വില്ലകളുമെല്ലാം സൗദിവത്ക്കരണത്തിനു വിധേയമാകും.

ബുക്കിംഗ്, പർച്ചേസിംഗ്, മാർക്കറ്റിംഗ്, ഫ്രണ്ട് ഓഫീസ്, ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റൻ്റ് ഡയറക്ടർ ഓഫ് ഐ ടി, ഡയറക്ടർ ഓഫ് അഡ്മിനിസിട്രേഷൻ, അസിസ്റ്റൻ്റ് സെയിൽസ് മാനേജർ, സെയിൽസ് റെപ്രസൻ്റേറ്റീവ്, ഹെൽത്ത് ക്ളബ് സൂപർ വൈസർ, ഹോട്ടൽ ജനറൽ സർവീസ് സൂപർവൈസർ, ഗുഡ്സ് റെസീവിംഗ് ക്ളർക്ക്, റൂം സർവീസ് റേസിപിയൻ്റ് , റെസ്റ്റോറൻ്റ് ഓർ കോഫീ ഷോപ്പ് ഹോസ്റ്റ്, ടൂറിസ്റ്റ് ഇൻഫർമേഷൻ ക്ളർക്ക്, എക്സിക്യൂട്ടീവ് സെക്രട്ടറി, ജനറൽ അഡ്മിനിസ്റ്റ്രേറ്റീവ് ക്ളർക്ക്, മാനേജ്മൻ്റ് കോർഡിനേറ്റർ, അഡ്മിൻ ക്ളർക്ക്, അഡ്മിൻ ഓഫീസർ എന്നീ തസ്തികകൾ 100 ശതമാനം സൗദിവത്ക്കരിക്കും.

സെയിൽസ് മാനേജർ, സെയിൽസ് മാനേജർ ഫോർ ഇവൻ്റ്സ് ആൻ്റ് കോൺഫറൻസസ്, എന്നീ മേഖലകളിൽ 70 ശതമാനമാണു സൗദിവത്ക്കരണം നടപ്പിലാക്കുക. ഫുഡ് ആൻ്റ് ബീവറേജ് സൂപർവൈസർ, റൂം സർവീസ് സൂപർവൈസർ എന്നീ മേഖലകളിൽ ചുരുങ്ങിയത് ഒരു സൗദിയെങ്കിലും നിയമിതനായിരിക്കണം.

അതേ സമയം ബാഗ് കാരിയർ, വാഹനങ്ങൾ പാർക്ക് ചെയ്യാൻ നിർദ്ദേശം കൊടുക്കുന്നയാൾ, ഡ്രൈവർ, ഡോർ മാൻ എന്നീ തസ്തികകളിൽ സൗദിവത്ക്കരണം നടപ്പിലാക്കില്ല.

മുകളിൽ പരാമർശിച്ച പ്രഫഷനുകളിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതും പ്രസ്തുത പ്രഫഷനുകളിലേക്ക് കഫാല എടുക്കുന്നതുമെല്ലാം വിലക്കിക്കൊണ്ട് മന്ത്രി തൊഴിലുടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്