റാസൽ ഖൈമയിൽ ഈ പിഴ ചുമത്തപ്പെട്ടാൽ ഒഴിവാക്കാൻ അവസരം
റാസൽ ഖൈമയിൽ രണ്ട് മാസത്തേക്ക് വാഹനത്തിൻ്റെ നംബർ പ്ളേറ്റ് വ്യക്തമാകാത്തതിനോ കേട് പാടുകൾ പറ്റിയതിനോ പിടിക്കപ്പെട്ടാൽ പ്രസ്തുത പിഴ ഉടൻ തന്നെ സിസ്റ്റത്തിൽ രെജിസ്റ്റർ ചെയ്യപ്പെടുകയില്ല.
അതേ സമയം പിഴ ചുമത്തപ്പെട്ടയാൾക്ക് ട്രാഫിക് പോലീസ് 14 ദിവസത്തെ സാവകാശം അനുവദിക്കുന്നുണ്ട്. ഈ 14 ദിവസത്തിനുള്ളിൽ നംബർ പ്ളേറ്റ് ശരിയാക്കിയാൽ അയാൾക്ക് പിഴയിൽ നിന്ന് ഒഴിവാകാൻ സാധിക്കും.
‘
സഹിഷ്ണുതാ വർഷാചരണത്തിൻ്റെ ഭാഗമായി ആഗസ്ത് 4 മുതൽ 2 മാസത്തേക്ക് നടക്കുന്ന ‘പിഴ ചുമത്തി പക്ഷേ മാപ്പാക്കി’ എന്ന പേരിലുള്ള കാംബയിൻ പ്രകാരമാണു പിഴയിൽ നിന്ന് ഒഴിവാകാൻ അവസരമൊരുക്കുന്നത്. 400 ദിർഹമാണു നംബർ പ്ളേറ്റ് വ്യക്തമല്ലാതിരിക്കുന്നതിനുള്ള പിഴ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa