Sunday, September 22, 2024
BahrainKuwaitOmanQatarSaudi ArabiaTop StoriesU A E

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ആഗസ്ത് 11 ന് ബലി പെരുന്നാൾ

വ്യാഴാഴ്ച മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സൗദിയിൽ ദുൽ ഹിജ്ജ 1 വെള്ളിയാഴ്ച (ആഗസ്ത് 2 ) ആരംഭിക്കുമെന്ന് സൗദി സുപ്രിം കോർട്ട് പ്രസ്താവിച്ചു. ഇത് പ്രകാരം ഗൾഫ് രാജ്യങ്ങളിൽ ആഗസ്ത് 10 ശനിയാഴ്ച അറഫാ ദിനവും ആഗസ്ത് 11 ഞായറാഴ്ച ബലി പെരുന്നാളുമായിരിക്കും. അതേ സമയം ഒമാനിൽ വ്യാഴാഴ്ച മാസപ്പിറവി ദർശിക്കാത്തതിനാൽ ആഗസ്ത് 3 നായിരിക്കും ദുൽ ഹിജ്ജ ആരംഭം. ഇത് പ്രകാരം ആഗസ്ത് 12 തിങ്കളാഴ്‌ചയായിരിക്കും ഒമാനിൽ ബലി പെരുന്നാൾ .

മാസപ്പിറവി ദർശിച്ചതായി വിശ്വസിനീയരായ സാക്ഷികൾ ബോധ്യപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലാണു സൗദി സുപ്രീം കോടതി പ്രഖ്യാപനം നടത്തിയത്. മാസപ്പിറവി നിരീക്ഷിക്കാൻ രാജ്യത്തെ വിശ്വാസികളോട് സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു.

അതേ സമയം സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങൾക്ക് പെരുന്നാൾ അവധി 4 ദിവസമായിരിക്കുമെന്ന് സൗദി തൊഴിൽ സാമൂഹിക ക്ഷേമ വകുപ്പ് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. ദുൽ ഹിജ്ജ 9 അഥവാ ആഗസ്ത് 10 മുതൽ 4 ദിവസമായിരിക്കും സ്വകാര്യ മേഖലക്ക് ഈദ് അവധി അനുവദിക്കപ്പെടുക. ചുരുങ്ങിയത് 4 ദിവസം ലീവ് നൽകൽ കംബനികൾക്ക് നിർബന്ധമാണു.

ദുൽ ഹിജ്ജ 5 അഥവാ ആഗസ്ത് 6 ചൊവ്വാഴ്ച മുതലാണ് പൊതു മേഖലാ ജീവനക്കാർക്ക് ബലി പെരുന്നാൾ അവധി ആരംഭിക്കുക. അഥവാ ആഗസ്ത് 5 തിങ്കൾ ആയിരിക്കും അവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിനം .

ദുൽ ഹിജ്ജ 17 അഥവാ ആഗസ്ത് 18 ഞായറാഴ്ച മുതൽ അവധിക്ക് ശേഷം സർക്കാർ ഓഫിസുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുമെന്നും മന്ത്രാലയത്തിൻ്റെ അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്