സൗദിയിലെ വിദേശികളായ അക്കൗണ്ടൻ്റുമാർക്ക് ഇഖാമ പുതുക്കണമെങ്കിൽ ഇനി രെജിസ്റ്റ്രേഷൻ നിർബന്ധം
സൗദിയിലെ വിദേശികളായ മുഴുവൻ അക്കൗണ്ടൻ്റുമാർക്കും ഇനി സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ളിക് അക്കൗണ്ടൻ്റ്സിൻ്റെ രെജിസ്റ്റ്രേഷനും അക്രഡിറ്റേഷനും നിർബന്ധമാക്കി.
ഈ വർഷം സെപ്തംബർ 1 മുതൽ അഥവാ മുഹറം 1 മുതൽ അക്കൗണ്ടൻ്റുമാരുടെ ഇഖാമകൾ പുതുക്കാനും ഇഷ്യു ചെയ്യാനുമുള്ള വർക്ക് പെർമിറ്റ് ലഭിക്കണമെങ്കിൽ രെജിസ്റ്റ്രേഷൻ നിർബന്ധമായും നടത്തിയിരിക്കണം.
വർക്ക് പെർമിറ്റ് ഇല്ലാതെ ഇഖാമ പുതുക്കില്ലെന്നതിനാൽ അക്കൗണ്ടൻ്റ് പ്രഫഷൻ വെറുതെ ഇഖാമയിൽ ചേർത്ത് നടക്കുകയും മറ്റു ജോലികളിൽ വ്യാപൃതരാകുകയും ചെയ്യുന്നവർക്ക് വലിയ തിരിച്ചടിയായേക്കും.
അക്കൗണ്ടിംഗ് മേഖലകളിലുള്ള തൊഴിലവസരങ്ങൾ സൗദി യുവതീ യുവാക്കൾക്ക് കൂടി ലഭ്യമാക്കുകയാണു രെജിസ്റ്റ്രേഷൻ നിർബന്ധമാക്കുന്നതിലൂടെ അധികൃതർ ഉദ്ദേശിക്കുന്നത്.
നേരത്തെ ചില ടെക്നിക്കൽ പ്രഫഷനുകളിലുള്ള ഇഖാമകൾ പുതുക്കുന്നതിനായി സൗദി എഞ്ചിനീയറിംഗ് കൗൺസിലിൽ രെജിസ്റ്റ്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa