Sunday, September 22, 2024
GCC

ഹാജിമാരെ സേവിക്കാൻ വിഖായ വളണ്ടിയർമാർ സജ്ജരായി

ജിദ്ദ : ലോകത്തിന്റെ അഷ്ട ദിക്കുകളിൽ നിന്നെത്തുന്ന വിവിധ ദേശക്കാരും ഭാഷക്കാരുമായ ലക്ഷക്കണക്കിന് ഹാജിമാരെ സേവിക്കാൻ വിഖായ വളണ്ടിയർമാർ സജ്ജരായി. ഇതിനാവശ്യമായ വിവിധ പരിശീലനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നു. പരിശീലനം പൂർത്തിയാക്കിയ വിഖായ വളണ്ടിയർമാർ അറഫാ ദിനം കഴിഞ്ഞു അർദ്ധ രാത്രിയോടെ മിന താഴവരയിൽ സേവനം ആരംഭിക്കും. ഇന്ത്യൻ ഹജ് മിഷനുമായും മുത്വവിഫുകളുമായും സഹകരിച്ചാണ് വിഖായ വളന്റിയർമാർ പ്രവർത്തിക്കുക. സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്. എഫിന്റെ സേവന സന്നദ്ധ വിഭാഗമാണ് വിഖായ‘.

ഷറഫിയ്യയിൽ വെച്ച് നടന്ന പരിശീലന പരിപാടി ക്യാപ്റ്റൻ അബ്ദു ലത്തീഫ് ഉത്ഘാടനം ചെയ്തു. ഹാജിമാരെ സേവിക്കുന്നതോടൊപ്പം വളണ്ടിയർമാർ സ്വന്തം ആരോഗ്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഉത്‌ബോധിപ്പിച്ചു. ഹാജിമാർക്ക് പ്രഥമ ശുശ്രുഷ നല്കുന്നതിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.

എസ്‌.ഐ.സി പ്രസിഡന്റ് സയ്യിദ് അൻവർ തങ്ങൾ അധ്യക്ഷത വഹിച്ചു. അല്ലാഹുവിന്റെ അഥിതികളായ ഹാജിമാരെ സേവിക്കുക എന്നത് ഏറെ പുണ്യകരമായ സത്കർമ്മമാണെന്നും അതിനാൽ വളണ്ടിയർമാർ തങ്ങളുടെ ഉത്തരവാദിത്വം ആത്മാർത്ഥമായി നിർവഹിക്കണമെന്നും അദ്ദേഹം ഉത്‌ബോധിപ്പിച്ചു.

വളന്റിയര്മാര്ക്കുള്ള കായിക പരിശീലനത്തിന് ഇന്ത്യൻ കരസേനയിൽ ഹവിൽദാർ ആയിരുന്ന അബ്ദുറഷീദ് ആനമങ്ങാട് നേതൃത്വം നൽകി. സലിം മലയിൽ മിന മാപ് റീഡിങ് നടത്തി.

റഷീദ് മാണിമൂളി മിനായിലെ വിവിധ റോഡുകൾ, പാലങ്ങൾ, ആശുപതികൾ, പള്ളികൾ, മക്തബുകൾ തുടങ്ങിയവ വിശദമായി പരിചയപ്പെടുത്തി. നൗഷാദ് അൻവരി മോളൂർ , സുബൈർ ഹുദവി കൊപ്പം, അബ്ദുറഹ്മാൻ അയക്കോടൻ, അബ്ദുല്ല തോട്ടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.

ദിൽഷാദ് കാടാമ്പുഴ സ്വാഗതവും മൊയ്‌ദീൻ കുട്ടി അരിമ്പ്ര നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q