നവയുഗം ഫാറൂഖ് ലുക്ക്മൻ അനുസ്മരണം സംഘടിപ്പിച്ചു.
ഹഫൂഫ് മേഖല സെക്രട്ടറി ഇ.എസ്. റഹിം തൊളിക്കേട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
മനുഷ്യനെ മനുഷ്യനായി കാണാനുള്ള വിശാല മനസ്സിനുടമയും, അതിർവരമ്പുകളില്ലാത്ത സ്നേഹംഎല്ലാവരോടും എന്നും പ്രകടിപ്പിയ്ക്കുകയും ചെയ്ത അപൂര്‍വ്വ വ്യക്തിത്വമായിരുന്നു ഫാറൂഖ് ലുക്ക്മാൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.
നല്ല മനുഷ്യർ ഏറെ കൊതിക്കുന്ന “അതിരുകളില്ലാത്ത ലോകം” എന്ന സ്വപ്നം അര നൂറ്റാണ്ടുകൾക്കു മുമ്പേ ഉള്ളിലൊളിപ്പിച്ച്, അതിനായി തന്റെ തുലിക ചലിപ്പിയ്ക്കുകയും , ആ സ്വപ്നം യാഥാർഥ്യമാകുന്നതിനായി പ്രയത്നിക്കുകയും ചെയ്ത മഹത് വ്യക്തിയാണ് അദ്ദേഹം. ആ സ്വപ്നത്തിന്റെ സാക്ഷത്ക്കാരത്തിനായി വേണ്ടിയാണ് “മലയാളം ന്യൂസ്“സ്ഥാപിച്ച് അതിന്റെ മുഖ്യ പത്രാധിപരായി അദ്ദേഹം പ്രവര്‍ത്തിച്ചത്. തന്റെ ജീവനായി കൊണ്ടു നടന്ന പത്രപ്രവർത്തന രംഗത്ത് ഒട്ടേറെ വിലപ്പെട്ട സംഭാവനകള്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താനായി പതിറ്റാണ്ട് മുമ്പ് തുടങ്ങിയ കോളത്തിന് “അതിരുകളില്ലാത്ത ലോക“മെന്ന് പേരു നൽകിയ അദ്ദേഹം തന്റെ കാഴ്ചപ്പാട് വ്യക്തമാക്കി. പിന്നീട് അതേ പേരിൽ ഒരു പുസ്തകവും അദ്ദേഹം രചിച്ചിട്ടുണ്ട്..
ഷുഖൈഖ് യൂണിറ്റ് സെക്രട്ടറി സിയാദ്, അനിൽ കുറ്റിച്ചൽ, തുടങ്ങിയവരും അനുസ്മരണപ്രഭാഷണം നടത്തി.
അതിരുകളില്ലാത്ത ലോകത്തിലൂടെ അതിരുകളില്ലാത്ത സ്നേഹമാണ് അദ്ദേഹം പകർന്നുതന്നതെന്ന് മറ്റ് അനുസ്മരണ പ്രഭാഷകരും വിലയിരുത്തി.
നവയുഗം കേന്ദ്ര കമ്മിറ്റി അംഗം അബ്ദുൽ കലാം സ്വാഗതവും, കേന്ദ്ര കമ്മിറ്റി അംഗം രതീഷ് രാമചന്ദ്രൻ നന്ദിയും പറഞ്ഞു.
അനുസ്മരണ യോഗത്തിന് നവയുഗം മേഖല നേതാക്കളായ സുൽഫി , അമീർ , സുന്ദരേശൻ ,ഷിബു താഹിർ, അഖിൽ, തുടങ്ങിയവർ നേതൃത്വം നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa