പുതിയ ജിദ്ദ എയർപോർട്ടിൽ നിന്ന് ആദ്യ അന്താരാഷ്‌ട്ര വിമാനം വെള്ളിയാഴ്‌ച പറക്കും
പുതിയ ജിദ്ദ എയർപോർട്ടിൽ നിന്നുള്ള ആദ്യത്തെ അന്താരാഷ്ട്ര വിമാന സർവീസ് ആഗസ്ത് 9 -വെള്ളിയാഴ്ച ആരംഭിക്കുമെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
സൗദി എയർവേസിന്റെ അബുദാബി, ബഹ്‌റൈൻ, മസ്കറ്റ് സർവീസുകളാണ് ആദ്യ ഘട്ടത്തിൽ ഓപ്പറേറ്റ് ചെയ്യുക.
അബുദാബി, ബഹ്‌റൈൻ സർവീസുകൾ വെള്ളിയാഴ്ചയും മസ്‌ക്കറ്റ് സർവീസ് ശനിയാഴ്ചയുമാണ് ആരംഭിക്കുക.
നിലവിൽ സൗദിയിലെ 24 വിമാനത്താവളങ്ങളിലേക്ക് പുതിയ എയർപോർട്ടിൽ നിന്ന് ആഭ്യന്തര സർവീസുകൾ നടത്തുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa