Monday, September 23, 2024
GCCTop Stories

വിസിറ്റിംഗ് വിസ നൽകി വഞ്ചിക്കുന്നു; ഗൾഫ് സ്വപ്നം കാണുന്നവർ ശ്രദ്ധിക്കുക

ഗൾഫ് സ്വപ്നം കാണുന്ന യുവാക്കളെ വഞ്ചിക്കാനായി ചില ഏജൻ്റുമാർ ഇപ്പോഴും രംഗത്തുള്ളതായി റിപ്പോർട്ട്. ഒമാനിലേക്കാണു പ്രധാനമായും ഇപ്പോൾ തൊഴിൽ തട്ടിപ്പ് നടക്കുന്നത്.

ഇവർ മുഖേനെ ലഭിക്കുന്ന വിസിറ്റിംഗ് വിസയിൽ ഒമാനിലെത്തിയാൽ ജോലി ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വൻ തുക കൈപ്പറ്റി വിസിറ്റിംഗ് വിസക്ക് യുവാക്കളെ കയറ്റിയയക്കുന്ന ട്രാവൽ ഏജൻ്റുമാർ വർധിച്ചിട്ടുണ്ടെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഒമാനിൽ വിസിറ്റിംഗ് വിസക്കെത്തുന്നവർക്ക് തൊഴിൽ ചെയ്യാൻ അനുമതിയില്ലെന്ന വിവരം മറച്ച് വെച്ചാണു ഇവർ ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നത്. ഇവർ കയറ്റിയയക്കുന്ന പലരും അനധികൃതമായി പല സ്ഥലങ്ങളിലും ജോലി ചെയ്യുന്നുണ്ടെന്നാണു അറിയാൻ സാധിക്കുന്നത്.

എന്നാൽ ഒമാൻ നിയമ പ്രകാരം വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങുന്ന ഓരോ ദിനത്തിനു 10 ഒമാനി റിയാൽ അഥവാ 1850 ഇന്ത്യൻ രൂപ വെച്ച് പിഴ അടക്കേണ്ടി വരുമെന്നതാണു സത്യം.

ഒമാനിൽ ജോലി അവസരമുണ്ടെന്ന് വിശ്വസിപ്പിച്ച് വിസിറ്റിംഗ് വിസകൾ ആരെങ്കിലും ഓഫർ ചെയ്താൽ അത് തള്ളണമെന്നും പിറകെ വലിയ ശിക്ഷാ നടപടികളും പ്രയാസങ്ങളും വന്ന് ചേരുമെന്നും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്