ജിദ്ദയിൽ നിന്ന് 35 മിനുട്ട് കൊണ്ട് മക്കയിലെത്താൻ സാധിക്കുന്ന റോഡ് തീർഥാടകർക്കായി പ്രയോജനപ്പെടുത്തും
ജിദ്ദയിൽ നിന്ന് വെറും 35 മിനുട്ട് കൊണ്ട് മക്കയിലെത്താൻ സാധിക്കുന്ന റോഡ് പണി പൂർത്തിയായാൽ ഹജ്ജ് ഉംറ തീർഥാടകരുടെ സഞ്ചാരത്തിനായി ഉപയോഗപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് അറബ് ന്യുസ് പോർട്ടലുകൾ റിപ്പോർട്ട് ചെയ്തു.
ഇരു വശങ്ങളിലേക്കും നാലു ട്രാക്കുകൾ വീതമുള്ള സ്പെഷ്യൽ റോഡ് തുറന്നാൽ ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ടിൽ നിന്ന് മക്കയിലേക്ക് തീർത്ഥാടകർക്ക് ബ്ളോക്കുകളൊന്നുമില്ലാതെ നേരിട്ടെത്താൻ സഹായകരമാകും.
35 മിനുട്ട് കൊണ്ട് എത്താൻ സാധിക്കുന്ന ഈ സ്പെഷ്യൽ റോഡിൻ്റെ ആകെ ദൈർഘ്യം 72 കിലോമീറ്ററാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
വിവിധ ഡിപ്പാർട്ടുമെൻ്റുകൾ വിശദമായ പഠനങ്ങൾ നടത്തിയതിൻ്റെ അടിസ്ഥാനത്തിലാണു പുതിയ റോഡ് തീർത്ഥാടകരുടെ വാഹനങ്ങൾ സഞ്ചരിക്കുന്നതിനായി മാറ്റി വെക്കുന്നതിനുള്ള തീരുമാനത്തിലെത്തിയത്.
നാലു ഘട്ടങ്ങളിലായി നിർമ്മാണം നടക്കുന്ന പുതിയ റോഡിൻ്റെ മൂന്ന് ഘട്ടങ്ങൾക്കുള്ള ഫണ്ട് ഇതിനകം സർക്കാർ അനുവദിച്ച് കഴിഞ്ഞിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa