ദേശീയ ദിനം; സൗദിയിൽ തുടർച്ചയായ നാല് ദിവസത്തെ അവധി
സൗദി ദേശീയ ദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളെക്കുറിച്ച് സൗദി സിവിൽ സർവീസ് മന്ത്രാലയം ഔദ്യോഗിക പ്രഖ്യാപനം നടത്തി.ഈ വർഷത്തെ ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ തൊഴിലാളികൾക്ക് തുടർച്ചയായ നാല് ദിവസത്തെ അവധിയാണ് ലഭിക്കാൻ പോകുന്നത്.
ഏതെങ്കിലും രണ്ട് അവധി ദിനങ്ങൾക്കിടയിലെ പ്രവൃത്തി ദിനം അവധി ദിനമായിരിക്കുമെന്ന സിവിൽ സർവീസ് മന്ത്രാലയത്തിൻ്റെ പ്രഖ്യാപന പ്രകാരമാണു 4 ദിവസത്തെ അവധി ലഭിക്കുന്നത്. ഇതോടെ ശനിയാഴ്ച വാരാന്ത്യ അവധിയും സെപ്തംബർ 23 തിങ്കളാഴ്ച ദേശീയ ദിനാവധിയുമായതിനാൽ ഈ രണ്ട് ദിനങ്ങൾക്കിടയിപ്പെട്ട ഞായറാഴ്ചയും സ്വാഭാവികമായും അവധി ദിനമായി മാറുകയാണു ചെയ്തത്.
ഇത് പ്രകാരം സെപ്തംബർ 23 ന് ആണ് ദേശീയ ദിനമെങ്കിലും വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ അഥവാ സെപ്തംബർ 20 മുതൽ 23 വരെ അവധി ലഭിക്കും. വെള്ളിയാഴ്‌ചയും ശനിയാഴ്ചയും പൊതു അവധി ദിനങ്ങളായതിനാലാണ് ഞായറാഴ്ച കൂടി അവധിയായി പ്രഖ്യാപിച്ചതോടെ 4 ദിവസം തുടർച്ചയായി അവധി ലഭിക്കുന്നത്.
സൗദി സിവിൽ സർവീസ് മന്ത്രാലയത്തോട് നടത്തിയ അന്വേഷണത്തിനു മറുപടിയായാണു രണ്ട് അവധി ദിനങ്ങൾക്കിടയിൽ പെട്ട ദിനമായതിനാൽ ഞായറാഴ്ചയും അവധിയായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചത്. സെപ്തംബർ 24 ചൊവ്വാഴ്ച പ്രവൃത്തി ദിനമായിരിക്കും.
മുൻ കാലങ്ങളേക്കാൾ വളരെ വിപുലമായ രീതിയിലാണ് രാജ്യം ദേശീയ ദിനം സമീപ വർഷങ്ങളിൽ ആഘോഷിച്ചിട്ടുള്ളത്. ലോക റേക്കോർഡുകൾ ഭേദിച്ച കരി മരുന്ന് പ്രയോഗത്തിനു കഴിഞ്ഞ വർഷങ്ങളിൽ സൗദി അറേബ്യ സാക്ഷ്യം വഹിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa