വാഹനങ്ങൾ വേഗത്തിലോടിച്ച് ടയറുകളിൽ നിന്ന് വലിയ ശബ്ദം ഉണ്ടാക്കുന്നവർക്ക് മുന്നറിയിപ്പ്
റിയാദ്: വാഹനങ്ങൾ അതി വേഗതയിലോടിച്ച് ടയറുകളിൽ നിന്ന് ശബ്ദം ഉണ്ടാക്കുന്നവർക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.
സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ സ്നാപ് ചാറ്റ് അക്കൗണ്ടിലായിരുന്നു ഇത് സംബധിച്ച മുന്നറിയിപ്പ് പോസ്റ്റ് ചെയ്തത്.
വാഹനങ്ങൾ അതി വേഗതയിലോടിച്ച് ടയറുകളിൽ നിന്ന് ശബ്ദം ഉണ്ടാക്കുന്നവർക്ക് 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ചുമത്തുമെന്നാണു അറിയിപ്പിലുള്ളത്.
അതോടൊപ്പം ആംബുലൻസുകളുടെ തൊട്ട് പിറകെ വാഹനങ്ങളോടിച്ച് അപകടങ്ങളുണ്ടാക്കുന്നവർക്കും ബന്ധപ്പെട്ടവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അപകടങ്ങളുണ്ടാക്കുന്നവർക്ക് 900 റിയാൽ വരെ പിഴ അടക്കേണ്ടി വരും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa