റുപേയ് കാർഡ് ഉപയോഗിക്കാവുന്ന ആദ്യ അറബ് രാജ്യമായി യു എ ഇ
ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളില്‍ പുതിയ സാനിധ്യമായി രൂപേയ് കാര്‍ഡുകള്‍ എത്തുന്നു. അബുദാബിയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രുപേയ് കാർഡ് ഉദ്ഘാടനം ചെയ്തത്. ഇതോടെ രൂപേയ് കാര്‍ഡ് ഉപയോഗിക്കാവുന്ന ആദ്യ അറബ് രാജ്യമായി യുഎഇ മാറി.
ഇന്ത്യയുടെ പ്ലാസ്റ്റിക്ക് മണി എന്നറിയപ്പെടുന്ന രൂപേയ് പുതിയ മാറ്റത്തിന്റെ തുടക്കമാവുകയാണ്.
പാശ്ചാത്യ കാര്‍ഡുകളായ വിസ, മാസ്റ്റര്‍ തുടങ്ങിയ കാര്‍ഡിന് സമാനമായിട്ടാണ് ഇന്ത്യ രൂപേയ് കാര്‍ഡ് പുറത്തിറക്കുന്നത്.
നിലവിൽ രൂപേയ് കാര്‍ഡ് ഭൂട്ടാനിലും സിംഗപ്പൂരിലുമാണുള്ളത്. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ സായിദ് പുരസ്‌ക്കാരം ഏറ്റുവാങ്ങാനായി മോഡി അബുദബിയിലെത്തിയപ്പോഴായിരുന്നു എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ വെച്ച് ഉദ്ഘാടന ചടങ്ങ് നടന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa