Sunday, September 22, 2024
GCCTop Stories

ചരിത്രം തിരുത്തി പ്രധാനമന്ത്രിയുടെ മിഡിലീസ്റ്റ് പര്യടനം

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മിഡിലീസ്റ്റ് പര്യടനം വിവിധ കാരണങ്ങൾ കൊണ്ട് വൻ മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ് .

ഇതാദ്യമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്രൈൻ സന്ദർശിക്കുന്നത് എന്നത് തന്നെ അറബ് രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാനമന്ത്രിയുടെ നീക്കത്തിൻ്റെ ഭാഗമായാണു വിലയിരുത്തപ്പെടുന്നത്.

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് 250 ഇന്ത്യൻ തടവുകാർക്ക് ബഹ്രൈൻ ഭരണകൂടം മാപ്പ് നൽകി വിട്ടയക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബഹ്രൈൻ സർക്കാർ നൽകുന്ന പരമോന്നത പുരസ്ക്കാരം ബഹ്രൈൻ രാജാവിൽ നിന്ന് പ്രധാന മന്ത്രി മോഡി സ്വീകരിച്ചിരുന്നു.

യു എ ഇയിൽ നിന്നായിരുന്നു പ്രധാന മന്ത്രി ബഹ്രൈനിലേക്ക് പറന്നത്. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രധാനമന്ത്രിക്ക് യു എ ഇയുടെ പരമോന്നത പുരസ്ക്കാരം സമർപ്പിച്ചിരുന്നു.

വിവിധ വിഷയങ്ങളിലുള്ള ഇന്ത്യയുടെ നിലപാടുകൾക്ക് അറബ് ലോകത്തിൻ്റെ പിന്തുണ കൂടുതൽ ഉറപ്പാക്കാൻ പ്രധാനമന്ത്രിയുടെ ഗൾഫ് സന്ദർശനം സഹായകരമാകുമെന്നാണു കരുതപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്