കുഞ്ഞ് മരിക്കാനിടയായ സംഭവം; ആരോപണങ്ങൾക്ക് മറുപടിയുമായി ഫിറോസ് കുന്നംപറമ്പിൽ
ഒന്നര വയസ്സായ കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെടുത്തി ഫിറോസ് കുന്നംപറമ്പിലിന്റെ പേര് ചേർത്ത് സാമൂഹ്യ മാധ്യമങ്ങളിലും ചില ഓണ്ലൈൻ വാർത്താ മധ്യമങ്ങളിലും വന്ന വാർത്തകൾക്ക് വിശദീകരണവുമായി ഫിറോസ് കുന്നംപറമ്പിൽ.
മരണപ്പെട്ട കുഞ്ഞിന്റെ പിതാവി നോടൊപ്പമാണ് ഫിറോസ് കുന്നംപറമ്പിൽ വിശദീകരണവുമായി ലൈവ് വീഡിയോയിൽ വന്നത്.
രണ്ട് ദിവസമായി, മോഹനൻ വൈദ്യരുടെ ചികിത്സക്കിടെ ഒന്നര വയസ്സായ കുഞ്ഞ് ചികിത്സാ പിഴവമൂലം മരണപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഈ കുഞ്ഞിനെ ചികിത്സക്കായി മോഹനൻ വൈദ്യരുടെ അടുത്തേക്കയച്ചത് ഫിറോസ് കുന്നംപറമ്പിൽ ആണെന്ന രീതിയിൽ ചില ഓണ്ലൈൻ മാധ്യമങ്ങളും, സോഷ്യൽ മീഡിയ ഗ്രൂപ്പുകളും വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.
ഇതിന് വിശദീകരണവുമായിട്ടാണ് ഫിറോസ് കുന്നംപറമ്പിൽ ഇന്ന് കുട്ടിയുടെ പിതാവുമായി ലൈവ് വീഡിയോയിൽ വന്നത്.
കുട്ടിയുടെ പിതാവ് പറയുന്നതനുസരിച്ച്, അഞ്ച് ലക്ഷം രൂപയോളം ചിലവഴിച്ച് അമൃത ഹോസ്പിറ്റലിൽ ചികിത്സിച്ചിരുന്ന കുഞ്ഞിനെ പിന്നീട് അസുഖത്തിന് ചികിത്സയൊന്നും ഇല്ല എന്നും ഒരു വർഷത്തിൽ കൂടുതൽ കുഞ്ഞ് ജീവിച്ചിരിക്കാൻ സാധ്യതയില്ല എന്നും പറഞ്ഞ് വിടുകയായിരുന്നു.
അങ്ങനെ ചികിത്സക്ക് പണമില്ലാത്ത അവസ്ഥയിലാണ് ഫിറോസിനെ കാണുന്നത്. വീണ്ടും പല ഹോസ്പിറ്റലുകളിലും കുട്ടിയുമായി പോവുകയും അവിടുന്നെല്ലാം ഇതേ രീതിയിൽ തിരിച്ചയക്കുകയും ചെയ്തു. പിന്നീട് തന്നെക്കൊണ്ട് കഴിയാവുന്ന എല്ലാ ചികിത്സയും ചെയ്യുക എന്ന ഉദ്ദേശത്തിലാണ് മോഹനൻ വൈദ്യരുടെ അടുത്തും എത്തുന്നത്.
മോഹനൻ വൈദ്യരുടെ മരുന്ന് കൊണ്ട് അസുഖത്തിന് കുറവ് വന്നതായി പിതാവ് പറഞ്ഞു. എന്നാൽ പിന്നീട് ചികിത്സ തുടരാൻ കഴിയാതെ വരികയും ഒന്നര മാസത്തോളം വൈദ്യരുടെ മരുന്ന് കൊടുക്കാതിരിക്കുകയും ചെയ്ത അവസ്ഥയിലാണ് കുഞ്ഞ് മരണപ്പെടുന്നത്.
എന്നാൽ ഫിറോസ്‌കുന്നംപറമ്പിൽ കുഞ്ഞിനെ മോഹനൻ വൈദ്യരുടെ അടുത്തേക്ക് അയക്കുകയും ചികിത്സക്കിടെ കുഞ്ഞ് മരണപ്പെടുകയും ചെയ്തു എന്ന രീതിയിലായിരുന്നു വാർത്തകൾ പ്രചരിച്ചിരുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa